സി. രാധാകൃഷ്‌ണൻ

1939 ഫെബ്രുവരി 15-ന് തിരൂർ താലൂക്കിൽ വെട്ടം പള്ളിപ്പുറം ദേശത്ത് ചമ്രവട്ടത്തു ജനിച്ചു. അച്ഛൻ: പറപ്പൂർ മഠത്തിൽ മാധവൻ നായർ, അമ്മ: ചക്കുപുരയിൽ ജാനകി അമ്മ. ചമ്രവട്ടം പ്രൈമറി സ്‌കൂളിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും പഠിച്ചു. ഫിസിക്‌സാണ് ഐച്ഛികവിഷയം.

1960-1962: സയന്റിഫിക് അസിസ്റ്റൻ്റ്, കൊടൈക്കനാൽ അസ്ട്രോ ഫിസിക്കൽ ഒബ്സർവേറ്ററി. 1962-1964: എഡിറ്റോറിയൽ ബോർഡ്, സയൻസ് ടുഡെ, ടൈംസ് ഓഫ് ഇന്ത്യ, ബോംബെ. 1968-1972: അസിസ്റ്റൻ്റ് എഡിറ്റർ, ലിങ്ക് ആൻ്റ് പാട്രിയറ്റ്, ഡൽഹി. 1980-1982: എഡിറ്റർ, വീക്ഷണം ദിനപത്രം, കൊച്ചി. 1995-1997: എഡിറ്റർ-ഇൻ-ചാർജ്, ഭാഷാപോഷിണി ആൻ്റ് ഇയർ ബുക്‌സ്‌, മലയാള മനോരമ, കോട്ടയം. 1997-2000: ചീഫ് എഡിറ്റർ, മാധ്യമം ദിനപത്രം, മാധ്യമം ആഴ്‌ചപ്പതിപ്പ്, കോഴിക്കോട്. രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡു സമിതി അംഗം. ഒരു ടേമിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം അദ്ധ്യക്ഷൻ.

മാതൃഭൂമിയുടെ നോവൽ മത്സരത്തിൽ ഒന്നാംസമ്മാനം: 1960. കേരളസാഹിത്യ അക്കാ ദമി അവാർഡ്: 1962. അബുദാബി ശക്തി അവാർഡ്: 1988, കേന്ദ്രസാഹിത്യ അക്കാ ദമി അവാർഡ്: 1989. വയലാർ അവാർഡ്: 1990. പണ്‌ഡിറ്റ് കറുപ്പൻ അവാർഡ്, മഹാ കവി ജി പുരസ്‌കാരം, മൂലൂർ അവാർഡ്, അച്യുതമേനോൻ അവാർഡ്, ഡോ. സി. പി. മേനോൻ പുരസ്‌കാരം, ഒളപ്പമണ്ണ അവാർഡ്, ദേവീപ്രസാദം അവാർഡ്, ലളി താംബിക അവാർഡ്, മുട്ടത്തു വർക്കി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

ഭാര്യ: വൽസല.

മകൻ: ഡോ. കെ.ആർ. ഗോപാൽ.

മരുമകൾ: സുഭദ്രാ ഗോപാൽ.

പേരമകൻ: ഹരിഗോവിന്ദ്

മേൽവിലാസം:  ചമ്രവട്ടം തിരൂർ-676 110

ഇ-മെയിൽ:    chamravattom@sify.com

Shop Now

0