ചങ്ങമ്പുഴ കൃഷ്ണപിള്ള
1911 ഒക്ടോബർ 10-ന് ഇടപ്പള്ളിയിൽ ജനനം.
അച്ഛൻ: തെക്കേടത്തു നാരായണമേനോൻ.
അമ്മ: പാറുക്കുട്ടി അമ്മ.
1917-ൽ ഇടപ്പള്ളിയിലെ പ്രൈമറി സ്‌കൂളിൽ വിദ്യാഭ്യാസം തുടങ്ങി. ഹൈസ്‌കൂൾ വിദ്യാഭ്യാസം കുറച്ചുനാൾ ആലുവാ സെന്റ് മേരീസ് സ്‌കൂളിൽ പഠനം പൂർത്തിയാക്കാതെ പോന്ന ചങ്ങമ്പുഴ, ഇടപ്പള്ളിയിൽ ഒരു കടയിൽ കണക്കെഴുത്തുകാരനായി. പിന്നീട് എറണാകുളം രാമവർമ്മ ഹൈസ്‌കൂളിൽ പഠനം തുടർന്നു. കൊച്ചിൻ സ്റ്റേറ്റിൽ ഒന്നാമനായിട്ടാണ് പത്താംക്ലാസ് ജയിച്ചത്. ഇടപ്പള്ളി കരുണാകരമേനോൻ്റെ നേതൃത്വത്തിൽ നടത്തിപ്പോന്ന സാഹിത്യസമാജത്തിൽ ഈ കാലമത്രയും സജീവമായി പങ്കെടുത്ത് ചങ്ങമ്പുഴ കാവ്യരചനയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. 1927-ൽ ഇടപ്പള്ളിയിൽ വച്ചു നടന്ന സാഹിത്യപരിഷത്തിന്റെ ശ്രമക്കാരിൽ ഒരാളായി. കരുണാകരമേനോൻ്റെ അനുയായി ആയി കൂടിയ ചങ്ങമ്പുഴയ്ക്ക്, അന്നത്തെ പ്രമുഖരായ എല്ലാ എഴുത്തുകാരെയും കാണാനും ചിലരെ യൊക്കെ പരിചയപ്പെടാനും സാധിച്ചു. ഇൻ്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിച്ചു, പി. ശങ്കരൻ നമ്പ്യാർ, എൽ.വി. രാമസ്വാമി അയ്യർ, കുറ്റിപ്പുറത്തു കേശവൻനായർ തുടങ്ങിയവരുടെ കീഴിൽ. ഇതിനിടെ ഒട്ടേറെ കവിതകൾ ആനുകാ ലികങ്ങളിൽ വന്നു. തിരുവനന്തപുരത്ത് പഠിച്ച് 1942-ൽ ബി.എ (ഓണേഴ്‌സ്) നേടി. ഡോ. ഗോദവർമ്മയുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുവാൻ ശ്രമിച്ചു. എങ്കിലും ഫലിച്ചില്ല. പിന്നീട് മിലിട്ടറി അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി കിട്ടി പൂനെയിലേയ്ക്കു പോയി. അല്‌പകാലത്തിനുശേഷം മാറ്റം വാങ്ങി കൊച്ചിയിൽ എത്തി. ആ ജോലി രാജിവച്ച്, മദിരാശിയിൽ പോയി നിയമപഠനത്തിനു ശ്രമിച്ചു. പക്ഷേ പഠനം പൂർത്തിയാക്കിയില്ല. നാട്ടിൽ തിരിച്ചെത്തിയ ചങ്ങമ്പുഴ മംഗളോദയം മാസികയിൽ ജോലി സ്വീകരിച്ച് തൃശൂരിൽ കാനാട്ടുകരയിൽ ഒരു വീടുവാങ്ങി താമസം തുടങ്ങി. താരതമ്യേന ഭദ്രമായിരുന്നു ആ ദിവസങ്ങൾ. അപ്പോഴേയ്ക്കും അനാരോഗ്യം അദ്ദേഹത്തെ വല്ലാതെ അലട്ടിത്തുടങ്ങി. നേരത്തെ പിടിപെട്ടിരുന്ന രോഗം മൂർച്ഛിച്ചു. 1946-ൽ ഇടപ്പള്ളിക്കു മടങ്ങി. 1947–48 കാലത്ത് കിടപ്പിലായി. 1948 ജൂൺ 17-ന് തൃശൂർ മംഗളോദയം നേഴ്‌സിംഗ് ഹോമിൽ വച്ച് മരിച്ചു. ഇടപ്പള്ളിയിൽ മൂസാമ്പറമ്പിൽ ശ്രീദേവിയെ ആണ് ചങ്ങമ്പുഴ വിവാഹം ചെയ്തത്.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00