സിവിക് ചന്ദ്രൻ
തൃശൂർ മുരിക്കുങ്ങൽ ഗ്രാമത്തിൽ ബാല്യവും കൗമാരവും. പിന്നീട് വയാട്ടിൽ അധ്യാപകൻ. ഈ സമയത്തെഴുതിയ കുരിശുയുദ്ധം തുടങ്ങുന്നവർ, താമ്രപത്രങ്ങൾ (അക്ഷൗഹിണി) എന്നീ നാടകങ്ങൾക്ക് സംഗീത നാടക അക്കാഡമി നാടകോത്സവത്തിലും വിക്രമൻനായർ ട്രോഫി നാടകോത്സവത്തിലും പുരസ്കാരങ്ങൾ. അടിയന്തിരാവസ്ഥ കാലത്ത് കക്കയം കോൺസൻട്രേഷൻ ക്യാമ്പിലും കണ്ണൂർ സെൻട്രൽ ജയിലിലും രാഷ്ട്രീയ തടവുകാരൻ. പിന്നീട് ജനകീയ സാംസ്‌കാരിക വേദിക്ക് നേതൃത്വം നൽകി.മലയാളത്തിലെ ആദ്യത്തെ തെരുവു നാടകങ്ങളെഴുതി. വിധ്വംസകമായ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പേരിൽ പത്തുവർഷം ജോലിയിൽ നിന്നും സസ്പെൻഷനിൽ, യെനാൻ, പ്രേരണ, വാക്ക്, പാഠഭേദം എന്നീ എതിർ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ. തൃശൂരിലും ഏറനാട്ടിലും പത്തുവർഷം വീണ്ടും അധ്യാപകൻ. മാധ്യമം പത്രത്തിൽ പ്രതിവാര പംക്തി ചെയ്‌തിരുന്നു. ഇപ്പോൾ ഇന്ത്യാടുഡേ വാരികയിൽ കോളമിസ്റ്റ്. നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന പ്രതിനാടകത്തിൻ്റെ രചന വിവാദനായകനാക്കി. അധ്യാപക ജോലിയിൽ നിന്നും വളണ്ടറി റിട്ടയർമെൻ്റ് വാങ്ങി ഇപ്പോൾ കോഴിക്കോട്ട് താമസിക്കുന്നു. അച്ഛൻ: വേലപ്പൻ ചിന്നങ്ങത്ത്. അമ്മ: തത്തുവാറ ലക്ഷ്മി. ഭാര്യ: പരേതയായ പി. ശ്രീദേവി. മക്കൾ: കബനിയും ഹരിതയും.
വിലാസം: ഇ.പി.അപ്പാർട്ടുമെന്റ്സ്,
വെള്ളയിൽ റോഡ്
കോഴിക്കോട്- 32
ഫോൺ: 368074