ഡോ. കെ. ശ്രീകുമാർ
1967 ഡിസംബർ 31-ന് എറണാകുളം ജില്ലയിലെ കണയന്നൂ രിൽ ജനിച്ചു. അച്ഛൻ കെ. എം. ലക്ഷ്മണൻ നായർ, അമ്മ എ. എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തിൽ എം.എ. എം.ഫിൽ, ബി.എഡ്. ബിരുദങ്ങളും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും, മലയാള സംഗീതനാടകങ്ങളെക്കുറി ച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. കാൽനൂറ്റാ ണ്ടു നീണ്ട പത്രപ്രവർത്തനത്തിനുശേഷം 2016ൽ മാതൃഭൂ മിയിൽ നിന്ന് സ്വയം വിരമിച്ചു.
ബൃഹദ്ഗ്രന്ഥങ്ങളടക്കം 225 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവ ചരിത്രം, ലേഖനപരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖ ലകളിലുള്ളവയാണ് രചനകൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് (2 തവണ), കേരള സംഗീത നാടക അക്കാദമി അവാർഡ് (3 തവണ), കേ രള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, ഭീമ സാഹിത്യ അവാർഡ്, ചെറുകാട് അവാർഡ്, അബുദാ ബി ശക്തി അവാർഡ്, കൊൽക്കത്ത ഭാരതീയ ഭാഷ പരിഷ ത്തിന്റെ യുവ സാഹിത്യ പുരസ്കാരം, കേരള സർക്കാരിന്റെ സംസ്ഥാന മാധ്യമ പുരസ്കാരം തുടങ്ങി എഴുപത്തിരണ്ടോ ളം പുരസ്കാരങ്ങൾ തേടിയെത്തി.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്.
വിലാസം: ദേവീകൃപ, ബാലുശ്ശേരി പി ഒ, കോഴിക്കോട് ജില്ല – 673 612
ഇ-മെയിൽ : sreey2002@gmail.com
Website : www.drksreekumar.com