ഡോ. എം. രാജീവ് കുമാർ

1958-ൽ മാവേലിക്കരയിൽ ജനനം.
അച്ഛൻ: പി. മാധവൻ പിള്ള.
അമ്മ: എം. കമലാക്ഷിയമ്മ.
ഗവ. മോഡൽ സ്‌കൂൾ, ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം കേരള സർവകലാശാല മലയാളം വിഭാഗം എന്നിവിടങ്ങളിൽ പഠനം. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും. മാധവിക്കുട്ടിയുടെ കഥകളെ അധികരിച്ച് ഗവേഷണവും പി.എച്ച്.ഡിയും. 1983-ൽ പരിധി പബ്ലിക്കേഷൻസ് ആരംഭിച്ചു. 2004-ൽ സെഡ് ലൈബ്രറിയും. ട്യൂട്ടോറിയൽ കോളേജിൽ അധ്യാപനം, പ്രഭാവം മാസികയുടെ നിർവഹണ പത്രാധിപർ എന്നിങ്ങനെ നിരവധി സാംസ്‌കാരിക പ്രവർത്തനങ്ങൾ. നാടകങ്ങൾ എഴുതിയും അവതരിപ്പിച്ചും ഒരു നാടകകാലം. മലയാള ആനുകാലികങ്ങളിൽ മുന്നൂറിലേറെ കഥകൾ പ്രസിദ്ധീകരിച്ചു. വിവിധ ചാനലുകളിൽ ‘കണ്ണട‘ എന്ന പ്രതിവാര സാഹിത്യാവലോകനം പത്തുവർഷം തുടർച്ചയായി നടത്തി.
 
ഭാര്യ: ബീന.
വിലാസം: കമലാലയം, അമ്പലമുക്ക്,
                         കവടിയാർ, തിരുവനന്തപുരം

Shop Now

0