ഡോ. എൻ.ആർ. ഗ്രാമപ്രകാശ്

തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ ജനനം, അന്തിക്കാട് ഹൈസ്കൂ‌ൾ, സെന്റ് തോമസ് കോളജ്, ശ്രീ കേരളവർമ്മ കോളജ് എന്നിവിടങ്ങളിൽ പഠനം.

യു.ജി.സി. ധനസഹായത്തോടെ സ്‌കൂൾ ഓഫ് ഡ്രാമ കേന്ദ്രമാക്കി കേരളത്തിലെ ബോധന നാടകവേദി എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സർവ്വകലാശാല ഡോക്‌ടറേറ്റ് നൽകി. വിവിധ സർവ്വകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും റിസർച്ച് ഗൈഡായും പ്രവർത്തിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ലളിതകല അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയിലെ ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും നല്ല നാടക വിമർശന ഗ്രന്ഥത്തിനുള്ള കേരള സർക്കാർ അവാർഡ് 1997-ലും കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് 2010-ലും ലഭിച്ചു.

എസ്.എൻ. ട്രസ്റ്റിനു കീഴിലുള്ള നാട്ടിക, കണ്ണൂർ, ചേളന്നൂർ, ഷൊർണ്ണൂർ കോളജുകളിൽ മലയാളം അധ്യാപകനായി മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ചു. നാട്ടിക എസ്. എൻ. കോളജിൽ മലയാളം വകുപ്പു മേധാവിയായിരിക്കേ, 2006 ആഗസ്റ്റിൽ കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ സ്പെഷ്യൽ ഓഫീസറായി കേരള സർക്കാർ നിയമിച്ചു.

തുടർന്ന് കലാമണ്ഡലത്തിൻ്റെ സെക്രട്ടറിയായും 2007-ൽ സർവ്വകലാശാലപദവി സർക്കാർ അംഗീകരിച്ചതോടെ ആദ്യ രജിസ്ട്രാർ ആയും നിയമിതനായി.

ഭാര്യ: ഡോ. ബീന കെ.ആർ.

വിലാസം: രാഗലയ, പൂങ്കുന്നം, തൃശൂർ – 2

ഇ-മെയിൽ: graman.nr@gmail.com

മൊബൈൽ നം: 9447310333, 9995431033

Shop Now

0