ഡോ. പ്രദീപ്കുമാർ കറ്റോട്
1976 കോഴിക്കോട് ജില്ലയിലെ പനങ്ങാട് ജനനം. അച്ഛൻ: മാണിക്കോത്ത് ശേഖര മാരാർ. അമ്മ: പി.സി. സുലോചന. പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ, ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ, സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരി, കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപന പരിശീലനത്തിൽ ബിരുദവും നേടിയിട്ടുണ്ട്. ഡോ. കെ.വി. തോമസിൻ്റെ കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് സാഹിത്യത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്സിൽ മല യാളം അധ്യാപകനായി ജോലി നോക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരളോത്സവത്തിൽ 2006-ൽ സംസ്ഥാന തല സാഹിത്യ പ്രതിഭ പട്ടം ലഭിച്ചു. 2011 – ൽ പ്രഭാഷണത്തിൽ സുകുമാർ അഴീക്കോട് എന്റോവ്മെൻ്റ് നേടി. കനിവ് മാഗസിൻ ചീഫ് എഡിറ്റർ. ഹയർ സെക്കന്ററി പാഠ പുസ്തക സമിതി അംഗം.
ഭാര്യ : ഭൈമി പ്രദീപ് കെ
മകൻ : നിരഞ്ജൻ കെ പ്രദീപ്
മകൾ : കവിത പ്രദീപ് കെ
വിലാസം : ‘ഗോവിന്ദഭവൻ’
കണ്ണാടിപ്പൊയിൽ പി.ഒ.
ബാലുശ്ശേരി വഴി
കോഴിക്കോട്- 673 612