ഡോ. വിജയലക്ഷ്മി എം.
1954-ൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് മേച്ചേരിപ്പറമ്പിൽ ഭവനത്തിൽ ജനനം. അച്ഛൻ: പരേതനായ പി. ചന്ദ്രശേഖര മേനോൻ. അമ്മ: എം. സരോജിനിയമ്മ. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ്, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിൽ കേളേജ് വിദ്യാഭ്യാസം. കോഴിക്കോട് സർവകലാശാലയിൽ നിന്നും ഡോ. എം.ആർ. രാഘവവാര്യരുടെ മേൽനോട്ടത്തിൽ മദ്ധ്യകാല കേരളത്തിലെ കച്ചവടത്തേയും കച്ചവട കേന്ദ്രങ്ങളേയും പറ്റിയുള്ള ഗവേഷണത്തിന് പി.എച്ച.ഡി ബിരുദം. 1979-ൽ മഞ്ചേരി എൻ.എസ്.എസ് കോളേജിൽ ചരിത്ര അധ്യാപികയായി ചേർന്നു. 2010-ൽ റീഡർ ആയും വകുപ്പദ്ധ്യക്ഷയായും വിരമിച്ചു.
കോഴിക്കോട് സർവകലാശാലയിൽ ഹിസ്റ്ററി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർ പേഴ്സൺ (ബിരുദതലം), വിവിധ സർവകലാശാലകളിലെ പരീക്ഷാബോർഡ് അംഗം, കേരള ചരിത്ര ഗവേഷണ കൗൺസിലിൻ്റെ നിർവാഹക സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്ര കോൺഗ്രസ്, ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ് തുടങ്ങിയ ദേശീയ സംഘടന കളിലെ അംഗമാണ്. സർദാർ കെ.എം. പണിക്കരെക്കുറിച്ചുള്ള ഒരു പ്രബന്ധ ത്തിന് സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ മദ്ധ്യകാല കേരളത്തിലെ ജ്യോതിശാസ്ത്ര പുരോഗതിയെക്കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ഭർത്താവ്: ഡോ. എൻ. രാജൻ
മകൾ: അപർണ്ണ ആർ.
മരുമകൻ: ഡോ. എം. സുമോദ് മേനോൻ
പേരക്കുട്ടി: ആഗ്നേയ് മേനോൻ
വിലാസം: ‘വിപഞ്ചിക’
മേലാക്കം, മഞ്ചേരി
മലപ്പുറം, പിൻ: 676 123