ഫ്രാൻസിസ് ഹോഡ്ഗ്സൺ ബർണറ്റ്
ബർണറ്റ് 1849 നവമ്പർ 24 ന് മാഞ്ചസ്റ്ററിൽ ജനിച്ചു. പിതാവിന്റെ മരണത്തോടെ കുടുംബം പ്രയാസത്തിലായി. അവർ അമേരിക്കയിലേക്ക് കുടിയേറി. മാഞ്ചസ്റ്ററിലെ ജീവിതം അവർക്ക് മറക്കാൻ കഴിഞ്ഞില്ല. 1877 ൽ ബർണറ്റിൻ്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചു. നഗരത്തിലെ തൊഴിലെടുക്കുന്നവരുടെ ജീവിതമായിരുന്നു ആ നോവ ലിലെ പ്രതിപാദ്യം.
1873 ൽ ഡോ: സ്വാൻ ബർണറ്റിനെ വിവാഹം ചെയ്തു. ഫൗണ്ടിൻ റോയ് പ്രഭു, രാജകുമാരി, രഹസ്യ പൂന്തോട്ടം എന്നീ നോവൽത്രയത്തിലൂടെ വിശ്വപ്രസിദ്ധ ബാലസാഹിത്യകാരിയായി അംഗീകരിക്കപ്പെട്ടു. പുസ്തകങ്ങളിലൂടെ സമ്പന്നയായ ഫ്രാൻസിസ് ഇംഗ്ലണ്ടിൽ തിരിച്ചു വന്നു. അവിടെ അവർ രോഗത്തിനടിമയായി. ആദ്യ വിവാഹത്തിൽ മോചിതയായ അവർ 1890 ൽ സ്റ്റീഫൻ ടൗൺസെൻ്റിനെ വിവാഹം ചെയ്തു. 1901 ന് ശേഷം ബർമൂഡയിലും, ലോംഗ് ഐലൻ്റിലുമാണ് താമസിച്ചത്. ഉദ്യാന പാലനത്തിലും ക്രിസ്തീയ തത്വശാസ്ത്രത്തിലും ആത്മീയതയിലുമൊക്കെ അവർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. 1924 ഒക്ടോബർ 29 ന് ഫ്രാൻസിസ് ഹോഡ്ഗ്സൺ ബർണറ്റ് അന്തരിച്ചു.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00