ജി. കാർത്തികേയൻ

ജി. കാർത്തികേയൻ, 1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജനിച്ചു. അച്ഛൻ എൻ.പി. ഗോപാലപിള്ള. അമ്മ എൽ. വനജാക്ഷി അമ്മ പ്രാഥമിക വിദ്യാഭ്യാസം വർക്കലയിലായിരുന്നു. തുടർന്ന് കൊല്ലത്തും തിരുവനന്തപുരത്തും പഠിച്ചു. ബിരുദത്തിനുശേഷം, നിയമപഠനം പൂർത്തിയാക്കി. 13-ാം നിയമസഭയുടെ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട, ജി. കാർത്തികേയൻ പ്രവർത്തന മണ്ഡലം, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് ആരംഭിക്കുന്നത്. കേരള വിദ്യാർത്ഥി യൂണിയൻ്റെ പ്രവർത്തകനായ അദ്ദേഹം യൂണിറ്റ് പ്രസിഡൻ്റ് മുതൽ സംസ്ഥാന പ്രസിഡൻ്റ് വരെയായി പ്രവർത്തിച്ചു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയൻ സെക്രട്ടറി തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തനം കാഴ്ച്ചവെച്ചു. തുടർന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെ.പി.സി.സി)യുടെ തിരഞ്ഞെടുക്കപ്പെട്ട ഏക വൈസ്പ്രസിഡന്റ്, കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പ്, ഡെപ്യൂട്ടി ലീഡർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. 1995-ൽ വൈദ്യുതി മന്ത്രിയായി. 2001-ൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്, സാംസ്ക്കാരിക വകുപ്പുകളുടെ മന്ത്രിയായി. 2011-ൽ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1982,1991, 1996, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭാ അംഗമായി. യു.എസ്.എ, ചൈന, യൂഗോസ്ലാവിയ, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, യു.എ.ഇ, സിംഗപൂർ, കാനഡ, നോർവേ, സ്വീഡൻ, സ്വിറ്റ്സർലാൻ്റ്, ബ്രൂണോ, മിഡിൽ ഈസ്റ്റ്, സൗത്ത് കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വായനയിലും യാത്രയിലും തല്‌പരനാണ്. സംഗീതവും സിനിമയും ആസ്വദിക്കുന്നു. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതാറുണ്ട്. ഡോ: എം.ടി. സുലേഖയാണ് ഭാര്യ, രണ്ട് ആൺകുട്ടികൾ. 

സ്ഥിരംവിലാസം: അഭയം ബി. 21, ശ്രീരംഗം ലയിൻ

                                           ശാസ്ത‌മംഗലം തിരുവനന്തപുരം-695010

ഇപ്പോഴത്തെ വിലാസം: നീതി നിയമസഭാ കോംപ്ലക്‌സ്

                                                         വികാസ്ഭവൻ പി.ഒ

                                                         തിരുവനന്തപുരം-695033

Shop Now

0