ജി. സുധാകരൻ

ആലപ്പുഴ ജില്ലയിലെ കുഗ്രാമങ്ങളിൽ കുഗ്രാമമായിരുന്ന താമരക്കുളത്ത് ജനിച്ചു. മാവേലിക്കര താലൂക്കിൽപ്പെട്ട വേടരപ്ലാവ് എന്നതാണ് ജന്മസ്ഥലം. അച്ഛൻ: പി. ഗോപാലക്കുറുപ്പ്. അമ്മ: എൽ. പങ്കജാക്ഷിയമ്മ. അതീവ ദരിദ്ര കർഷകകുടുംബം. അഞ്ചു സഹോദരങ്ങളിൽ ഇളയ അനുജൻ ജി. ഭുവനേശ്വരൻ രക്തസാക്ഷിയായി.

ചത്തിയറ ഗവ. എൽ.പി സ്‌കൂൾ, ചത്തിയറ യു.പി. സ്‌കൂൾ, വള്ളിക്കുന്നം ഹൈസ്‌കൂൾ, പന്തളം എൻ.എസ്.എസ്. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

എസ്.എഫ്.ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡൻ്റ്. എസ്.എഫ്.ഐയുടെ തന്നെ ആദ്യത്തെ അഖിലേന്ത്യാ ഭാരവാഹികളിൽ ഒരാൾ, വിദ്യാഭ്യാസകാലം മുതൽക്കേ എഴുത്തും വായനയും പ്രസംഗവും ശീലമാക്കിയിരുന്നു. എന്നും സാമൂ ഹ്യനീതിയുടെ ഭാഗത്തുനിന്ന് പോരാടി. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ്, ആദ്യത്തെ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡൻ്റ്, 15 വർഷം കേരള സർവകലാശാല, കാർഷിക സർവകലാശാല എന്നിവയിലെ ഭരണസമിതിയംഗം, കായംകുളം എം.എൽ.എ, വി.എസ്. സർക്കാറിൽ സഹകരണം, കയർ, ദേവസ്വം മന്ത്രിയായി പ്രവർത്തിച്ചു. നിയമസഭാ പ്രസംഗങ്ങളിലും നിയമനിർമ്മാണങ്ങളിലും ശ്രദ്ധേയനായി. 

ആലപ്പുഴ സഹകരണ സ്‌പിന്നിംഗ്‌മിൽ (കായംകുളം) ചെയർമാൻ എന്നീ നിലക ളിൽ പ്രവർത്തിച്ചു. സംസ്ഥാന മംഗല്യസൂത്രാ സഹകരണസംഘം പ്രസിഡന്റ്റ്, കേരള നിലത്തെഴുത്താശാൻ പ്രസിഡൻ്റ്, ലോറി ട്രാൻസ്പോർട്ട്, ചുമട്ടുതൊഴിലാളി ആലപ്പുഴ ജില്ലാ ട്രേഡ് യൂണിയനുകളുടെ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർ ത്തിക്കുന്നു. 48 വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രചാരകനും സംഘാടകനും.

എട്ട് കവിതാസമാഹാരങ്ങളും രണ്ടു നിയമസഭാപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചു.

‘കാളിയും കൽക്കിയും’ പതിനൊന്നാമത്തെ പുസ്‌തകം.

ഭാര്യ: ഡോ. ജൂബിലി നവപ്രഭ (ആലപ്പുഴ എസ്.ഡി കോളേജ് അധ്യാപിക)

മകൻ: എസ്. നവനീത് (ബിസിനസ് മാനേജ്‌മെന്റ്)

Shop Now

0