ജോർജ് ഓണക്കൂർ
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ജനനം, മൂവാറ്റുപുഴ നിർമ്മല കോളേജിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദം, ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, കേരള സർവകലാശാല മലയാള വകുപ്പിൽ ഗവേഷണം നടത്തി എം.ഫിൽ, പി.എച്ച്.ഡി. ബിരുദങ്ങൾ.
നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. ‘ബാലകൈരളി വിജ്ഞാന കോശ’ത്തിന്റെ ശില്പി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവർഷം നിസ്‌തുല സേവനമർപ്പിച്ചതിന് ജവഹർലാൽ നെഹ്റു അവാർഡ്, മികച്ച കലാ സാഹിത്യ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം. ഡൽഹി മലങ്കര അസോസിയേഷന്റെ ദ്വാദശ ദേശീയ ബഹുമതി, മികച്ച ഇന്ത്യൻ എഴുത്തുകാരനുള്ള യൂറോ-അമേരിക്കൻ പ്രഥമ പ്രവാസി പുരസ്‌കാരം.
പ്രധാന അവാർഡുകൾ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2021) ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കു ലഭിച്ചു. നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യഅക്കാദമി അവാർഡുകൾ. മദർ തേരേസ അവാർഡ്, കേരളശ്രീ അവാർഡ്, സി. അച്യുതമേനോൻ അവാർഡ്, കെ.സി.ബി.സി. അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, പി. കേശവദേവ് അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ അവാർജ്, തകഴി അവാർഡ്, ഏറ്റുമാനൂർ സോമദാസൻ അവാർഡ്, മലയാറ്റൂർ അവാർഡ്, പുതൂർ ഉണ്ണി കൃഷ്ണൻ അവാർഡ്, രേവതി പട്ടത്താനം മനോരമത്തമ്പുരാട്ടി പുരസ്കാരം, ആറ്റു കാൽ അംബ പുരസ്ക്‌കാരം, എസ്.ബി.ടി, സുവർണ്ണമുദ്ര, എം.ബി.എസ് അവാർഡ്, പ്രബോധിനി ലൈബ്രറി പുരസ്‌കാരം, തലേക്കുന്നിൽ ബഷീർ പുരസ്കാരം, ജി. ഗോപിനാഥൻ നായർ പുരസ്ക്‌കാരം.
സാഹിത്യ അക്കാദമി, കേരള, കൊച്ചി സർവകലാശാല സെനറ്റ്, ഫിലിം സെൻസർ ബോർഡ്, രാജാ റാംമോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ തുടങ്ങിയവയിൽ അംഗ ത്വം. സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷൻ പ്രസിഡൻ്റ്. മാർഗ്ഗി അദ്ധ്യക്ഷൻ, അഭിജിത്ത് ഫൗണ്ടേഷൻ ചെയർമാൻ, ‘ഗ്രന്ഥലോകം’ പത്രാധിപരായി മൂന്നുവർഷം.
ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ബൽജിയം, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, ഈജിപ്ത്, ഇസ്രയേൽ, യു.എ.ഇ, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
മാർ ഈവാനിയോസ് കോളജ് മലയാളം വകുപ്പ് മേധാവി, സാക്ഷരതാ സമിതി ഡയറക്ടർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ, സർവവിജ്ഞാന കോശം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ ചെയർമാൻ എന്നീ നിലകളിൽ പ്രവർ ത്തിച്ചു. കാമന, കൽത്താമര, ഉൾക്കടൽ, ഹൃദയത്തിൽ ഒരുവാൾ, പർവ്വതങ്ങളിലെ കാറ്റ്, പ്രണയ താഴ്വരയിലെ ദേവദാരു എന്നീ നോവലുകൾ ഇംഗ്ലീഷിൽ പരിഭാഷപ്പെ ടുത്തി. ഇല്ലത്തിന് പഞ്ചാബി പരിഭാഷ, കൽത്താമര അമേരിക്കയിലെ ക്ലർക്ക് അറ്റ്ലാ ന്റാ സർവകലാശാലയിൽ പഠനഗ്രന്ഥം. ഉൾക്കടൽ, എൻ്റെ നീലാകാശം, യമനം, ലയം, ആരാധന, കൈതപ്പൂ തുടങ്ങിയവ ചലച്ചിത്രങ്ങൾ. ‘യമന’ത്തിന്റെ കഥാകൃ ത്തെന്നനിലയിൽ ദേശീയ പുരസ്‌കാരം.
ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലാൻ്റ്, ബൽജിയം, കാനഡ, യു.എസ്.എ, ഈജിപ്ത്, യിസ്രയേൽ, യു.എ.ഇ, ബഹറിൻ, ഒമാൻ, ഖത്തർ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
വിലാസം: ‘സുദർശന’, നാലാഞ്ചിറ,
തിരുവനന്തപുരം 695 015