ഹർഷിദ് കെ.
1980-ൽ കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ ജനനം. പിതാവ്: പുത്തൻവീട്ടിൽ മുഹമ്മദാലി, മാതാവ്: കമ്മക്കകത്ത് സഫിയ, കോഴിക്കോട് കുണ്ടുങ്ങൽ യു.പി. സ്‌കൂൾ, എം.എം. ഹൈസ്‌കൂൾ, ഫറൂഖ് കോളേജ്, ഗവ. പോളിടെക്‌നിക് എന്നി വിടങ്ങളിൽ വിദ്യാഭ്യാസം. വെസ്റ്റ്ഹിൽ എഞ്ചിനിയറിംഗ് കോളേജിൽനിന്ന് കെമിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ഓപ്പറേഷൻസ് മാനേജ്‌മെന്റിൽ എം.ബി.എ. ബിരുദവും കരസ്ഥമാക്കി. പഠന കാലംമുതൽ സാമൂഹികസന്നദ്ധ രംഗത്തും വിദ്യാർത്ഥി സംഘടനാ രംഗങ്ങളിലും സജീവ സാന്നിദ്ധ്യം. 2007-ൽ കോഴിക്കോട് നടന്ന അഖില കേരള വിദ്യാർത്ഥി സമ്മേളനത്തിൻറെ സംഘാടകൻ. രണ്ടുതവണ എം.എസ്.എമ്മിൻ്റെ സംസ്ഥാന ജന. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വർത്തമാനം ദിനപത്രത്തിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പബ്ലിഷറായും സേവനമനുഷ്‌ഠിച്ചു. വർത്തമാനം ബുക്ഷെൽഫ്, വിഷ് എ ഹഗ് എന്നീ പ്രസാധക സംരംഭങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം, വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ സംസ്ഥാന കൺവീനറാണ്. വിവിധ ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രബന്ധങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കപ്പെ ട്ടിട്ടുണ്ട്. വേൾഡ് കൾച്ചറൽ എക്‌സ്‌ചേഞ്ച് ഫോറം കേരള ചാപ്റ്ററിൻ്റെ ചെയർമാൻ എന്ന നിലയിൽ ഓരോ വർഷവും വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നു. സ്‌കാൻഡിനേവിയൻ നാടുകളിലും ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലുമായി ഇരുപതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യാത്രാനുഭവക്കുറിപ്പുകൾ ക്രോഡീകരിച്ച് പുതിയ പുസ്‌തകത്തിൻ്റെ പണിപ്പുരയിലാണ്. യു.എ.ഇ. അഡ്‌നോകിൽ ജോലി ചെയ്യുന്നു.
ഭാര്യ: ജുമാന.
മക്കൾ: ഇൻഷ ഇശൽ, ഇസ്ലിൻ
email: harshidk@gmall.com