ഐസക്ക് ഈപ്പൻ

ചെങ്ങന്നൂരിൽ ജനനം. എം.എ., എം.ഫിൽ പഠനങ്ങൾക്കുശേഷം കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ അധ്യാപകനായി. മംഗളം, കേരളഭൂഷണം എന്നീ പത്രങ്ങളിൽ ഒരു ഇടവേളയിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. 1991 ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദില്ലി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാറിൻ്റെ വിവിധ മാധ്യമവിഭാഗങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ കൊച്ചിയിൽ കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഉദ്യോഗസ്ഥൻ. വിവിധ ആനുകാലികങ്ങളിലായി 75ൽ പരം സാഹിത്യലേഖനങ്ങളും 200 ൽ അധികം കഥകളും പ്രസിദ്ധീകരിച്ചു. അബുദാബി ശക്തി അവാർഡ്, ബഷീർ ജന്മ ശതാബ്ദി പുരസ്കാരം, എസ്.കെ.പൊറ്റെക്കാട്ട് അവാർഡ്, പൊൻകുന്നം വർക്കി അവാർഡ്, യുവസാഹിത്യ പുരസ്‌കാരം, ടി.കെ. ബാലൻ സ്‌മാരക പുരസ്‌കാരം, തകഴി അവാർഡ്, ഇ.വി.ജി പുരസ്‌കാരം, കൈരളി അറ്റ്ലസ് അവാർഡ്, കഥാപീഠം അവാർഡ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, പി.പി. ഗോപാലൻ സ്‌മാരക ഒഞ്ചിയം അവാർഡ്, കൊട്ടാരക്കര തമ്പുരാൻ പുരസ്‌കാരം, റിയാദ് മാർത്തോമ സാഹിത്യ പുരസ്കാരം, യുവ കലാസാഹിതി ടി.വി. കൊച്ചുബാവ പുരസ്‌കാരം, പായൽബുക്‌സ് ചെറുകഥാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

വിലാസം : ‘നിറവ്‘, ജ്യോതിനഗർ,

                           ഈസ്റ്റ് ഹിൽ, കോഴിക്കോട് -5

ഇ-മെയിൽ : writerissac@yahoo.co.in over

Shop Now

0