ഇവാൻ തുർഗനീവ്

1818 നവംബർ 9-ന് റഷ്യയിലെ ഒറെൽ (Orel) എന്ന സ്ഥലത്ത് ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു.

മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് സർവ്വകലാശാലകളിൽ പഠിച്ച അദ്ദേഹം പിന്നീട് ജർമ്മനിയിലെ ബെർലിൻ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തി. ഈ യൂറോപ്യൻ ജീവിതം അദ്ദേഹത്തിന്റെ ചിന്താഗതിയെ വലിയതോതിൽ സ്വാധീനിച്ചു.

 ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ജർമ്മനിയിലും ഫ്രാൻസിലുമാണ് ചിലവഴിച്ചത്. അതുകൊണ്ടുതന്നെ പാശ്ചാത്യ ചിന്താഗതികളും റഷ്യൻ പാരമ്പര്യവും അദ്ദേഹത്തിന്റെ കൃതികളിൽ ഒരേപോലെ കാണാം.വളരെ ലളിതവും കാവ്യാത്മകവുമായ ശൈലിയായിരുന്നു തുർഗനീവിന്റേത്. പ്രകൃതി വർണ്ണനകളിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.റഷ്യൻ സാഹിത്യത്തെ യൂറോപ്പിന് പരിചയപ്പെടുത്തിക്കൊടുത്ത അദ്ദേഹം ഗുസ്താവ് ഫ്ലോബെർട്ട്, ഹെൻറി ജയിംസ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ അടുത്ത സുഹൃത്തായിരുന്നു.

അദ്ദേഹം ഒരു ലിബറൽ ചിന്താഗതിക്കാരനായിരുന്നു. വിപ്ലവകരമായ മാറ്റങ്ങളേക്കാൾ ക്രമാനുഗതമായ പരിഷ്കരണങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
1883 സെപ്റ്റംബർ 3-ന് ഫ്രാൻസിലെ പാരിസിനടുത്തുള്ള ബൂഗിവാലിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

അദ്ദേഹത്തിന്റെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ്ബർഗിൽ കൊണ്ടുവന്നാണ് സംസ്കരിച്ചത്.

Shop Now

0