ഡോ. ജെ.വി. വിളനിലം

1935 ആഗസ്റ്റ് 11-ന് ആലപ്പുഴ ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം പഠന വിഭാഗത്തിന്റെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-ൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറായി ചുമതലയേറ്റു. 1996-ൽ വിരമിച്ചു. ഇപ്പോൾ ഗവേഷണ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു വരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ആയി നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. മാംഗ്ലൂർ യൂണിവേഴ്സിറ്റി, ദർവ്വാർ യൂണിവേഴ്‌സിറ്റി, കർണ്ണാടക യൂണിവേഴ്‌സിറ്റി, എം.എൽ.സി ജേർ ണലിസം യൂണിവേഴ്‌സിറ്റി തുടങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. 2002-2003 കാലയളവിൽ നാക് (NAAC) ചെയർമാനായും പ്രവർത്തിച്ചു. വിക്ടേഴ്‌സ് ജേർണലിസം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ് സ്ഥാപകനാണ്.

ഭാര്യ: ആനി.

വിലാസം: ചിലമ്പിൽ ലൈൻ ഗാന്ധിപുരം

                       ശ്രീകാര്യം പി.ഒ. തിരുവനന്തപുരം 17

Shop Now

0