ജാസ്‌മിൻ അമ്പലത്തിലകത്ത്

കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ജനനം. പിതാവ്: കെ.പി. അബ്ദുൾ ഖാദർ, മാതാവ്: ഖദീജ അമ്പലത്തിലകത്ത്.

2024 പ്രവാസി ഭാരതീയ പ്രതിഭാ പുരസ്‌കാരം, 2023 – യൂനിവേഴ്‌സൽ റെക്കോർഡ് ഫോറം-യങ് ഓഥർ അവാർഡ്, വുമെൻസ് മാനിഫെസ്റ്റോ അവാർഡ്, 2021 -വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം. (ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി), 2020 ഷാർജ യുവകലാസാഹിതി-സി.കെ. ചന്ദ്രപ്പൻ സ്‌മാരകപുരസ്‌കാരം. (കവിത-ഒന്നാം സ്ഥാനം യു.എ.ഇ), 2019-പാം അക്ഷരത്തൂലികാ പുരസ്ക്‌കാരം, കവിത-ഒന്നാം സ്ഥാ നം (യു.എ.ഇ), 2019-യു.എഫ്.കെ. അസ്മോ പുത്തഞ്ചിറ പുരസ്‌കാരം. കവിത-ഒ ന്നാം സ്ഥാനം (യു.എ.ഇ), 2015-കേരള സാഹിത്യഅക്കാദമി കഥാരചന മത്സരത്തിൽ പ്രത്യേക സമ്മാനം, 2005-കണ്ണൂർ ആകാശവാണി അങ്കണം പുരസ്‌കാരം. കവിത -മൂന്നാം സ്ഥാനം എന്നിങ്ങനെ നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും, അഞ്ചോ ളം മലയാള ഗാന- ആൽബങ്ങൾക്ക് രചന നിർവ്വഹിച്ചിരിക്കുന്നു.

ഷാർജ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക.

ഭർത്താവ്: സമീർ (എഞ്ചിനീയർ, ദുബായ്)

മക്കൾ: ഷഹ്സാദ്, ജന്നത്ത്

Shop Now

0