കെ.കെ. സുധാകരൻ

മാവേലിക്കരയിൽ ജനനം. അച്ഛൻ: കൃഷ്‌ണപ്പണിക്കർ. അമ്മ: കല്യാണിയമ്മ ബിഷപ്പ് മൂർ കോളേജ്, കേരള യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്മെൻ്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ലൈബ്രറി സയൻസിൽ മാസ്റ്റർ ബിരുദം. കാർഷിക സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവയുടെ ലൈബ്രറികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേ ഴ്സിറ്റിയിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ ആയിരുന്നു.

ആദ്യ നോവൽ ‘ഒരു ഞായറാഴ്‌ചയുടെ ഓർമ്മയ്ക്ക്’ ‘നീയെത്ര ധന്യ’ എന്ന പേരിൽ സിനിമയായി. ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലാണ് പി. പദ്‌മരാജൻ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന പേരിൽ സിനിമയാക്കിയത്. ‘നീലമറുക് ആദ്യ കഥാസമാഹാരം. നൂറിലധികം നോവലുകളും ധാരാളം നോവലെറ്റുകളും എഴുതിയിട്ടുണ്ട്. പല നോവലു കളും ടെലിവിഷൻ പരമ്പരകളായിട്ടുണ്ട്. ആനുകാലികങ്ങളിൽ ഇപ്പോഴും നോവലുകൾ എഴുതുന്നു.

ഭാര്യ: ശ്രീദേവി.

മക്കൾ: നീന, ചിത്ര.

വിലാസം: ലാവണ്യ, കല്ലുമല, മാവേലിക്കര – 690110

ഫോൺ: 9447 456179

Shop Now

0