ഡോ: കെ.പി.സുധീര
കോഴിക്കോട് ജില്ലയിൽ പുതിയറയിൽ ജനിച്ചു. എഴുത്തുകാരനായ കെ.സി. പത്മനാഭനാണ് അച്ഛൻ. ബി.എസ്.സി. ബിരുദം നേടിയ ഉടൻ കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥയായി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായും, സ്ത്രീസ മത്വത്തിന് വേണ്ടിയും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയും തന്റെ പ്രസംഗങ്ങളിലൂടെ ശബ്ദമുയർത്തി. സംഗീതത്തോടും പ്രത്യേകിച്ച് ഗസലുകളോടുമുള്ള താത്പര്യം ഉർദ്ദു- സംസ്കൃതം ഭാഷകൾ സ്വായത്തമാക്കുകയുണ്ടായി. സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനായി 26 വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. ലളിതാംബികാ അന്തർജനം യുവസാഹിത്യകാരികൾക്കുള്ള അവാർഡ്, അന്വേഷിയുടെ ‘കഥ‘ പുരസ്ക്‌കാരം, ഗൃഹലക്ഷ്‌മി അവാർഡ്, ഉറൂബ് അവാർഡ്, ദില്ലിയിലെ സുലഭ് സാഹിത്യ അക്കാദമി അവാർഡ്, ആസാമിലെ ശ്രീമൻ അരവിന്ദാശ്രമം അവാർഡ്, ബീജാപ്പൂരിലെ താജ് മുഗളിനി അവാർഡ്, 2015ൽ ഗുൽബർഗയിൽ നിന്നും അക്കമഹാദേവി പുരസ്കാരം. ദുബായിൽ നിന്നും ‘ദല‘ അവാർഡ്, ജിദ്ദയിലെ അരങ്ങ് അവാർഡ്, ലണ്ടനിലെ ലിംഗ്വഹാർമണി അവാർഡ്, അമേരിക്കയിലെ ഹിന്ദി ഗൗരവ് അവാർഡ്, ഈജിപ്തിൽ നിന്നും ഡോട്ടർ ഓഫ് നൈൽ പുരസ്‌കാരം, താഷ്‌കൻ്റിൽ നിന്നും വുമൺ ഓഫ് ദ ഇറ, നേപ്പാളിൽ നിന്നും ഡോട്ടർ ഓഫ് ഹിമാലയം, ശ്രീലങ്കയിൽ നിന്ന് സംഘമിത്ര ഓഫ് ദ ഏജ് – സെന്റ്റ് പീറ്റേഴ്‌സ് ബർഗിൽ നിന്ന് മിനർവ ഓഫ് ഈസ്റ്റ്, തുടങ്ങി നിര വധി അന്തർദേശീയ പുരസ്‌കാരങ്ങൾ. 2010ൽ ബീഹാറിലെ വിക്രംശില യുണിവേഴ്‌സിറ്റി ‘വിദ്യാവാചസ്പതി‘ എന്ന ഡോക്ടറേറ്റ് നൽകി ആദരിച്ചു. കഥ, കവിത, ലേഖനം, ബാലസാഹിത്യം, നോവൽ, യാത്രാവിവരണം, ജീവചരിത്രം, പരിഭാഷ, കത്തുകൾ, ആസ്വാദനം തുടങ്ങിയ പത്ത് സാഹിത്യശാഖകളിൽ നിരവധി പുസ്‌തകങ്ങൾ.
ഭർത്താവ്: ടി.എം. രഘുനാഥ്
മക്കൾ: അമിത്, അതുൽ