കെ. തായാട്ട്

കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത പന്ന്യന്നൂർ ഗ്രാമത്തിൽ ചന്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1927-ൽ ജനിച്ചു. യശഃശരീരനായ തായാട്ട് ശങ്കരനും സാമൂഹികപ്രവർത്തകനായ തായാട്ട് ബാലനും സഹോദരന്മാർ, റിട്ട. അദ്ധ്യാപിക മീനാക്ഷിയമ്മ സഹോദരി. പാനൂർ എയ്‌ഡഡ് യു.പി. സ്ക്കൂൾ ഹെഡ്മാസ്റ്ററായി 1982- ൽ റിട്ടയർ ചെയ്തു.

കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ്- കഥയുറങ്ങുന്ന വഴിയിലൂടെ എന്ന യാത്രാവിവരണഗ്രന്ഥത്തിന്, ബോംബെ നാടകവേദി അവാർഡ്- ബഹുദൂർഷാ എന്ന നാടകത്തിന്, തലശ്ശേരി ശ്യാമാ അവാർഡ്- അക്ഷതം എന്ന നാടകത്തിന്, അബു ദാബി ശക്തി അവാർഡ്- ഭഗത്‌സിംഗ് എന്ന നാടകത്തിന്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്- ഒലിവർ ട്വിസ്റ്റ് എന്ന പുനരാഖ്യാനകൃതിക്ക്, പ്രക്ഷേപണ നാടകരംഗത്ത് സമഗ്രസംഭാവനയ്ക്ക് സംഗീത നാടക അക്കാദമി അവാർഡ്- ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന്, 2003 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. മികച്ച അദ്ധ്യാപകർക്കുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2011 ഡിസംബർ 4-ാം തീയതി യശഃശരീരനായി.

ഭാര്യ: സി.ടി. പത്മിനി (റിട്ടയേർഡ് അദ്ധ്യാപിക)

               ചമ്പാട്-670 694

                തലശ്ശേരി, കണ്ണൂർ ജില്ല

Shop Now

0