കീഴാറ്റൂർ അനിയൻ
1939 മെയ് മാസത്തിൽ വള്ളുവനാട് താലൂക്കിൽ (ഇന്നത്തെ പെരിന്തൽമണ്ണ) ജനനം. അച്ഛൻ: മംഗലത്ത് ശങ്കരൻ നമ്പൂതിരി. അമ്മ: അന്തിക്കാട് പുന്നപ്പള്ളി സാവിത്രി അന്തർജ്ജനം. കീഴാറ്റൂർ എ.എൽ.പി, മേലാറ്റൂർ ഹയർ എലിമെന്ററി, പരക്കാട് (തൃശൂർ) എ.യു.പി, എൽതുരുത്ത് സെൻ്റ് അലോഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. തുടർന്ന് ആനക്കര ടി.ടി.ഐ, തൃശൂർ രാമവർമ്മപുരം എൽ.ടി.ടി. സെൻ്റർ എന്നിവിടങ്ങളിൽ നിന്ന് അധ്യാപകപരിശീലനം. തച്ചിങ്ങനാടം കെ.യു.പി, വേങ്ങൂർ, പൊറ്റശ്ശേരി ഈസ്റ്റ്, ഒറവംപുറം ജി.എൽ.പി, പാലക്കാട് മോയൻ, പി.എം.ജി, മങ്കട, പട്ടി ക്കാട്, പെരിന്തൽമണ്ണ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപനം. അധ്യാപക സംഘടനകളുടെ ജില്ലാതല പ്രവർത്തകൻ.
1958-ൽ കീഴാറ്റൂർ പൂന്താനം സ്‌മാരക ഗ്രന്ഥാലയം സ്ഥാപിച്ചതു മുതൽ പത്തുവർഷം സെക്രട്ടറി, ആറുവർഷം പ്രസിഡൻ്റ്. അതിനുമുമ്പ് മേലാറ്റൂർ ദേശീയ ഗ്രന്ഥാലയം പ്രവർത്തകസമിതിയംഗം, 1966-70 പെരിന്തൽമണ്ണ താലൂക്ക് ഗ്രന്ഥശാലാ സംഘം ജോയിൻ്റ് സെക്രട്ടറി, 1970-77 സെക്രട്ടറി, സംഘം പിരിച്ചുവിട്ടപ്പോൾ ജനാധിപത്യ സംരക്ഷണ വേദി ജില്ലാ കൺവീനർ, രണ്ടു തവണ കൺട്രോൾ ബോർഡ് ജില്ലാ കമ്മിറ്റി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽ വന്നപ്പോൾ താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം.
ഭാര്യ: അവിട്ടത്തൂർ (ഇരിഞ്ഞാലക്കുട) കുറിയേടത്ത് ശാന്തകുമാരി.
മക്കൾ: ആശ, ഛായ, ലേഖ, സീമ.
വിലാസം: ‘മംഗലം’
കീഴാറ്റൂർ പി.ഒ.
പട്ടിക്കാട് (വഴി)
മലപ്പുറം 679 325