കൊട്ടാരക്കര ബി. സുധർമ്മ
1947- ജനനം. അച്ഛൻ: മുഖത്തല സ്വദേശി ശ്രീ.എൻ. പുരുഷോത്തമൻ, അമ്മ: കൊല്ലം കിളികൊല്ലൂർ സ്വദേശിനി ശ്രീമതി ഭാനുമതി കരിക്കോടു ശിവറാം ഹൈസ്‌കൂളിലും കൊല്ലം എസ്.എൻ വനിതാ കോളേജിലുമായി വിദ്യാഭ്യാസം. അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ചു. 2002-ൽ പ്രഥമാദ്ധ്യാപികയായി സർവ്വീസിൽ നിന്നു വിരമിച്ചു. ഗുരുദേവകലാവേദിയുമായി ബന്ധപ്പെട്ട ആശാൻ സ്‌മാരകസമിതിയിലൂടെ ഇപ്പോൾ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ തുടരുന്നു. ആനുകാലിക പ്രസിദ്ധീകരണ ങ്ങളിൽ തുടർച്ചയായി എഴുതിവരുന്നു. നല്ല സംഘാടകയ്ക്കുള്ള ഗുരുദേവകലാവേദിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.
ഭർത്താവ്: എം. ബാലാർക്കൻ.
മക്കൾ: മനോജ് ബി, ഷൈനി ബി മറുക്കൾ: ദീപ.ആർ, പ്രദീപ് എസ്.
വിലാസം: ആർക്കഭവൻ ചേടി ചെങ്ങമനാടു പി.ഒ. കൊട്ടാരക്കര