ലാൽ കച്ചില്ലം

തൃശൂർ ജില്ലയിലെ തീരദേശഗ്രാമമായ വലപ്പാട് ബീച്ചിൽ ജനനം. വലപ്പാട് GDMLP സ്‌കൂൾ, നാട്ടിക ഗവൺമെൻ്റ് ഫിഷറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി, മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി. 15 വർഷത്തോളം ഗൾഫു നാടുകളിൽ പ്രവാസ ജീവിതം നയിച്ചു. വലപ്പാട് ബീച്ച് ശ്രീനാരായണ ലൈബ്രറി സെക്രട്ടറി, മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറിൻ്റെ ചെയർമാൻ, പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയംഗം, AKLTU സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

കൃതികൾ: ആദ്യ പുസ്‌തകം കുഞ്ഞപ്പൻ്റെ സങ്കടങ്ങൾ (ചെറുകഥാ സമാഹാരം), ലെനിൻ്റെ പ്രണയം 2020 (നോവൽ)

Shop Now

0