എം.ബി. രാജേഷ്
പഞ്ചാബിലെ ജലന്ധറിലെ മിലിട്ടറി ആശുപത്രിയിൽ ജനനം. സൈനികോദ്യോഗസ്ഥനായിരുന്ന മാമ്പറ്റ ബാലകൃഷ്ണൻ്റെയും എം.കെ.രമണിയുടെയും മകൻ. കെ.വി. യു.പി.സ്കൂൾ കയിലിയാട്, ചളവറ ഹയർസെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽനിന്ന് ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, എസ്. എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡൻ്റ്, കേരള നിയമസഭയുടെ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മികച്ച പാർലമെൻ്റേറിയൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. 2009 മുതൽ പാലക്കാടിനെ പ്രതിനിധീകരിച്ച് രണ്ടുവട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യം, ശാസ്ത്രസാങ്കേതികം, പെട്രോളിയം, ഊർജ്ജകാര്യം എന്നീ പാർലമെൻ്റ് സ്ഥിരംസമിതികളിൽ അംഗമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച കൗണ്ടർ പോയിൻ്റ്സ് ടു ഡിമോണിറ്റൈസേഷൻ, ഓൺ സ്യൂഡോ നാഷണലിസം, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങൾ (മലയാളം) എന്നീ ലേഖനസമാഹാരങ്ങളുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യയിലെ ശ്രദ്ധേയരായ യുവ എം.പിമാർ എഴുതി ശശിതരൂർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ഇന്ത്യ ദി ഫ്യൂച്ചർ ഈസ് നൗ എന്ന പുസ്തകത്തിൽ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രബന്ധവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെക്കാൻ ക്രോണിക്കിളിൻ്റെ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം, ഇന്ത്യാ പ്രസക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ എക്സലൻസ് അവാർഡ്, പാലക്കാട് ഷൊർണൂർ റോട്ടറി ക്ലബ്ബുകളുടെ അവാർഡുകൾ, കോട്ടയം ലയൺസ് ക്ലബ്ബിന്റെയും ഗ്ലോബൽ മലയാളി ഫൗണ്ടേഷൻ്റെയും മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് നൽകിയ മികച്ച പാർലമെന്റേറിയനുള്ള ചെറിയാൻ ജെ. കാപ്പൻ പുരസ്കാരം, 2011-ൽ ദി വീക്ക് മാഗ സിൻ്റെ മികച്ച യൂത്ത് പാർലമെൻ്റേറിയനുള്ള അവാർഡ്. 2014-ൽ കേരളത്തിലെ മികച്ച പാർലമെന്റേറിയനായി മനോരമ ന്യൂസ് ചാനലിൻ്റെ അംഗീകാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.
ഭാര്യ: ഡോ. നിനിത കണിച്ചേരി
മക്കൾ:നിരഞ്ജന, പ്രിയദത്ത
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00