എം.ആർ. മനോഹരവർമ്മ
1954 ൽ ജനനം. എറണാകുളം ജില്ലയിൽ തൃക്കാരിയൂരിലും കോതമംഗലത്തും വിദ്യാഭ്യാസം. എം.എ (മലയാളം)യും പബ്ളിക്റിലേഷൻസിൻ്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി നോക്കുന്നു. ശ്രീ. ജി. കാർത്തികേയൻ സാംസ്കാരികമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. കേന്ദ്രസാംസ്കാരികവകുപ്പിൻ്റെ സാഹിത്യത്തിനുള്ള ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗമായിരുന്നു.
ഭാര്യ: ശ്രീദേവി വർമ്മ
മക്കൾ : ശ്രീനുരാജ് വർമ്മ, വിനുരാജ് വർമ്മ.
വിലാസം: 6/70 കേരള ഗവ. ക്വാർട്ടേഴ്സ്
മേലാറനൂർ
കരമന പി.ഒ.
തിരുവനന്തപുരം- 695002