മങ്ങാട് സുബിൻ നാരായൺ
മുൻ മുഖ്യമന്ത്രി യശഃശരീരനായ ആർ. ശങ്കറിൻ്റെ മുഖ്യപത്രാധിപത്യത്തിൽ കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദിനമണി‘ പത്രത്തിൻ്റെ എഡിറ്ററും കരുനാഗപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയും കൊല്ലം ഡി.സി.സി. മെമ്പറുമായിരുന്ന മങ്ങാട് നെടിയത്ത് വീട്ടിൽ പരേതനായ തഴവ പി.എൻ. നാണുവിൻ്റെയും പ്രശസ്തമായ കാമനാട് ചാന്നാർ കുടുംബാംഗം പരേതയായ കെ.പി. ഗോമതിയുടെയും മകൻ.
മങ്ങാട് ഗവ.സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാഭ്യാസം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ മലയാള മനോരമ ബാലജനസംഖ്യം കൊല്ലം യൂണിയൻ പ്രസിഡന്റായിരുന്നു. കെ.എസ്.യു. കൊല്ലം താലൂക്ക് ജനറൽ സെക്രട്ടറി, കെ.എസ്.യു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1990-ൽ കിളികൊല്ലൂർ പഞ്ചായത്ത് സാക്ഷരതാ മാസ്റ്റർ ട്രെയിനർ ആയിരുന്നു.
1991-ൽ വീക്ഷണം, പുണ്യഭൂമി, മലയാള എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളിൽ ജില്ലാ ലേഖകനായിരുന്നു. വീണ്ടും 2007 മുതൽ വീക്ഷണത്തിൽ. ഇപ്പോൾ വീക്ഷണം കൊല്ലം യൂണിറ്റിൽ സ്പെഷ്യൽ കറസ്പോണ്ടൻ്റ്. 2013-2015 കാലഘട്ടത്തിൽ കൊല്ലം പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റായിരുന്നു. ‘പറയാതെ വയ്യാ’ പുസ്തകരൂപത്തിലിറങ്ങിയ ആദ്യകൃതി.
കൊല്ലം മർച്ചന്റ്സ് അസ്സോസിയേഷൻ്റെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ്, മികച്ച കോളമിസ്റ്റിനുള്ള റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോൺ വെസ്റ്റിന്റെ റോട്ടറി എക്സലൻസ് അവാർഡ്, വൈസ്മെൻ ഇൻ്റർനാഷണൽ കൊല്ലം ഡിസ്ട്രിക്ടിൻ്റെ മികച്ച പത്രപ്രവർത്തകനുള്ള വൈസ്മെൻ അവാർഡ്, മികച്ച കോളമിസ്റ്റിനുള്ള കേരള പ്രതികരണ വേദിയുടെ മാധ്യമ അവാർഡ്, തെങ്ങുവിള കെ.നാണപ്പൻ ആൻ്റ് ബി. ഉർവ്വശി മെമ്മോറിയൽ ട്രസ്റ്റ് മാധ്യമ അവാർഡ്, മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ മികച്ച കോളമിസ്റ്റിനുള്ള മാധ്യമ അവാർഡ്. ഗുരുധർമ്മ പ്രചരണസംഘത്തിൻ്റെ കെ.എൻ. സത്യപാലൻ സ്മാരക പത്രപ്രവർത്തക പുരസ്കാരം, മികച്ച റിപ്പോർട്ടർക്കുള്ള കലാദീപം പുരസ്കാരം, വിവേകാനന്ദ സാംസ്കാരിക വേദിയുടെ മികച്ച കോളമിസ്റ്റിനുള്ള അവാർഡ്, അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷന്റെ മികച്ച കോളമിസ്റ്റിനുള്ള ‘മാധ്യമശ്രീ‘ പുരസ്കാരം, റോട്ടറി ക്ലബ്ബ് ഓഫ് കൊല്ലം റസിഡൻസിയുടെ മികച്ച കോളമിസ്റ്റിനുള്ള എക്സലൻസ് പുരസ്കാരം, വൈസ്മെൻ ഇൻ്റർനാഷണൽ ക്വയിലോൺ മിഡ്ടൗണിൻ്റെ മികച്ച കോളമിസ്റ്റിനുള്ള എക്സലൻസ് പുരസ്കാരം, ബിഷപ്പ് ജെറോം കൾച്ചറൽ അസ്സോസിയേഷൻ്റെ മികച്ച കോളമിസ്റ്റിനുള്ള പുരസ്കാരം,മുളങ്കാടകംദേവീക്ഷേത്ര തീർത്ഥാടന കമ്മിറ്റിയുടെ വിശ്വകീർത്തി പുരസ്കാരം എന്നിങ്ങനെ 14 ഓളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പത്രപ്രവർത്തനത്തിനു പുറമെ സാമൂഹിക-സാംസ്കാരിക രംഗത്തും സജീവമാണ്. കണ്ടച്ചിറ രാജീവ്ഗാന്ധി സ്റ്റാച്യു ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്, ഗാന്ധി യുവമണ്ഡലം കൊല്ലം ജില്ലാ സെക്രട്ടറി, പ്രശസ്തമായ അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് മെമ്പർ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
Shop Now
Sathrugnan: Kathakalum Sinimayum
Ividam