മൻസൂർ പള്ളൂർ

മാഹി സ്വദേശി. ദി അറേബ്യയിൽ ദമ്മാമിൽ ജോലി ചെയ്യുന്നു. നേരത്തെ പ്രസിദ്ധീകരിച്ച ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്? ‘ എന്ന പുസ്ത‌കം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. പ്രസ്‌തുത പുസ്‌തകത്തെ അധികരിച്ച് ‘To Whom Does the 21st Century Belong?‘ എന്ന ഡോക്യുമെൻ്ററിയും പുറത്തിറങ്ങി. നിരവധി അവാർഡുകൾ നേടിയ ‘ഉരു‘ സിനിമയുടെ നിർമ്മാതാവ്. Al വിഷയത്തിൽ ഇന്ത്യയിലെ ആദ്യ സിനിമ എന്ന് ഇന്ത്യാ സർക്കാരിൻ്റെ AI പോർട്ടലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ‘മോണിക്ക ഒരു Al സ്റ്റോറി‘ യുടെ നിർമ്മാതാവും, സഹതിരക്കഥാകൃത്തും ഗാനരചയിതാവുമാണ്. സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. ആരാണ് ഭാരതീയൻ?, പാലസ്‌തീനിലെ നിലവിളികൾ പശ്ചിമേഷ്യൻ വെല്ലുവിളികൾ എന്നിവയാണ് മറ്റ് കൃതികൾ. സാം പിത്രോഡയുടെ റീ ഡിസൈൻ ദ വേൾഡ് വരു ലോകം പുനർനിർമ്മി ക്കാം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

ഫൊക്കാനയുടെ പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ്, പ്രേം നസീർ സൗഹൃദ് സമിതി അവാർഡ്, മലയാളം പുരസ്‌കാര സമിതി അവാർഡ്, കേരള കൗമുദി പ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വിലാസം: പ്രേം നിവാസ് നാലുതറ

                          മാഹി -673310

Shop Now

0