എ. അയ്യപ്പൻ

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനനം.

അച്ഛൻ: അറുമുഖം. അമ്മ: മൂത്തമ്മാൾ. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ കവിതകൾ എഴുതിത്തുടങ്ങിയെങ്കിലും ഓണക്കാഴ്‌ച എന്ന പേരിലുള്ള ഒരു ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയത്. ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം മൂന്നുവർഷം തമിഴ്‌നാട്ടിൽ. ശേഷം നാട്ടിൽ തിരിച്ചെത്തി ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായി. പ്രഭാത് ബുക്ക്ഹൗസ്, നവയുഗം എന്നിവയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. ബോംബെ വേദി എന്ന പ്രസിദ്ധീകരണത്തിൻ്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ആരംഭ കാലഘ ട്ടത്തിൽ സരസ്വതി എന്ന തൂലികാനാമത്തിലാണ് കവിതകൾ എഴുതിയിരു ന്നത്. കേരള സാഹിത്യ അക്കാദമി അവാർഡും കനകശ്രീ പുരസ്ക്കാരവും പണ്ഡിറ്റ് കറപ്പൻ പുരസ്‌കാരവും ആശാൻ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

2010 ഒക്ടോബർ 22-ന് അന്തരിച്ചു

Shop Now

0