നിർമ്മൽവർമ്മ
ജനനം: ഏപ്രിൽ 3, 1929. ജനന
സ്ഥലം: ഷിംല. കുട്ടിക്കാലം പർവതങ്ങളിൽ കഴിഞ്ഞു.
വിദ്യാഭ്യാസം: സെന്റ്റ് സ്റ്റീഫൻസ് കോളേജ്, ദില്ലിയിൽ നിന്ന് ചരിത്രത്തിൽ എം. എ.ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായിരുന്നു.
1959-ൽ പ്രാഗിലെ ചെക്കോസ്ലോവാക്കിയ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എഴുത്തുകാരുടെ സംഘടനയുടെയും ക്ഷണം സ്വീകരിച്ച് ഏഴുകൊല്ലം ചെക്കോസ്ലോവാക്കിയയിൽ കഴിഞ്ഞു. പല ചെക്ക് കഥാകൃതികളും വിവർത്തനം ചെയ്‌തു. യൂറോപ്പ് പ്രവാസക്കാലത്ത് ടൈംസ് ഓഫ് ഇൻഡ്യയിൽ, ലണ്ടനിൽ നിന്ന് കുറെക്കാലം അവിടത്തെ സാംസ്ക്കാരിക, രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതി. ‘മായാദർപ്പൺ’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച സിനിമയ്ക്ക് 1973-ൽ ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. നിരാലാ സ്യജൻപീഠ്, ഭോപ്പാൽ (1981-83), യശ്‌പാൽ സ്യജൻപീഠ്, ഷിംല(1989) എന്നിവിടങ്ങളിൽ അധ്യക്ഷ നായിരുന്നു. 1988-ൽ ഇംഗ്ലണ്ടിലെ പ്രസാധകരായ റീഡേഴ്‌സ് ഇൻ്റർനാഷണൽ ‘ദി വേൾഡ് എൽസ്‌യർ‘ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ‘കവ്വേ ഓർ കാലാ പാനി‘ എന്ന സമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്ക്‌കാരം (1985), സമ്പൂർണ കൃതികൾക്ക് സാധനാ സമ്മാൻ (1993), യു.പി. ഹിന്ദിസംസ്ഥാൻ്റെ രാം മനോഹർ ലോഹിയാ അതിവിശിഷ്ട്‌ട് സമ്മാൻ(1995), മൂർത്തിദേവി പുരസ്ക്‌കാരം (1995), ജ്ഞാന പീഠ പുരസ്ക്കാരം (2000). 1996-ൽ അമേരിക്കയിലെ ഓക്ക്‌ലഹാമാ യൂണിവേഴ്‌സിറ്റി ദിവേൾഡ് ലിറ്ററേച്ചറിൻ്റെ ന്യശ്‌താദ് പുരസ്ക്കാരം. ഇപ്പോൾ താമസം ദില്ലിയിൽ.
Shop Now
Sathrugnan: Kathakalum Sinimayum
Ividam