നിഷ രത്നമ്മ
പത്രപ്രവർത്തകയും സംരംഭകയുമായ നിഷ രത്നമ്മ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിനാർ ഗ്ലോബൽ അക്കാദമിയുടെ സ്ഥാപകയാണ്. ഐ.ഇ.എൽ.ടി.എസ്സിലും സ്പോക്കൺ ഇംഗ്ലീഷ് അധ്യാപനത്തിലും 15 വർഷത്തെ പരിചയമുള്ള നിഷ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയിട്ടുണ്ട്.
കൂടാതെ, ‘ഹാപ്പിലി ഡിവോഴ്‌സ്‌ഡ്’ എന്ന പേരിൽ 2023-ൽ റിലീസ് ചെയ്ത് വ്യാപകമായി ചർച്ചചെയ്യപ്പെട്ട ഡോക്യുമെൻ്ററി സിനിമയുടെ സംവിധായികയാണ്.
എഴുത്തുകാരി കൂടിയായ നിഷയുടെ ആദ്യ പുസ്‌തകം 2024-ൽ പുറത്തിറങ്ങും.
വയനാട്ടുകാരിയായ നിഷ കഴിഞ്ഞ 7 വർഷമായി കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്നു.