പി. രാജീവ്
തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനനം. പരേതനായ പി. വാസുദേവനും രാധാ വാസുദേവനും മാതാപിതാക്കൾ, കെമിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമയും സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററായും ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. 2009 മുതൽ 15 വരെ രാജ്യസ ഭാംഗം. ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റി ചെയർമാനായും രാജ്യസഭ നിയന്ത്രിക്കു ന്ന പാനലിലെ അംഗമായും പ്രവർത്തിച്ചു. യു.എൻ. പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സി.പി.ഐ. (എം.) കേന്ദ്രകമ്മിറ്റി അംഗം 2021 മെയ് മുതൽ കേരള നിയമസഭാംഗവും നിയമ, വ്യവസായ മന്ത്രിയും.
മികച്ച പാർലമെന്റേറിയനുള്ള സൻസദ്രത അവാർഡ് ലഭിച്ചു. മികച്ച പൊതു പ്രവർത്തകനുള്ള പി.കെ. വാസുദേവൻ നായർ അവാർഡ്, എ.സി. ഷൺമുഖദാസ് അവാർഡ്, സുകുമാർ അഴിക്കോട് പുരസ്കാരം, സഫ്ദർ ഹാഷ്മി പുരസ്കാരം, മമ്മു പുരസ്കാരം, ലയൺസ് ക്ലബ്ബ് അവാർഡ്, പോപ്പ് ജോൺപോൾ രണ്ടാമൻ എ ക്സലൻസ് അവാർഡ് തുടങ്ങിയ അംഗികാരങ്ങൾ ലഭിച്ചു. മികച്ച മുഖപ്രസംഗത്തി നുള്ള പന്തളം കേരളവർമ്മ അവാർഡ് ലഭിച്ചു. വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് ഭരണഘടന ചരിത്രവും സംസ്കാരവും എന്ന കൃതി ക്കും ഡോക്ടർ എം. ലീലാവതി ഏർപ്പെടുത്തിയ സി.പി. മേനോൻ പുരസ്കാരം ക മ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമകാലിക വായന എന്ന കൃതിക്കും ലഭിച്ചു.
ഭാര്യ: ഡോക്ടർ വാണി കേസരി.
മക്കൾ: ഹൃദ്യ, ഹരിത
വിലാസം: കിളിക്കൂട്
കൊച്ചി സർവ്വകലാശാല പി.ഒ.
കളമശ്ശേരി, എറണാകുളം
കോഴിക്കോട് ജില്ലയിലെ വടകരയിൽ വൈക്കിലേരി അസ്സൻകുട്ടിയുടെയും കല്ലറയിൽ ആയിശയുടെയും മകനായി ജനിച്ചു. വടകര താഴെ അങ്ങാടിയിലെ വളപ്പിൽ ഭാഗം സ്കൂൾ, എ.യു.എം. ഹൈസ്കൂൾ, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ബിസിനസ്സിലേക്കു തിരിഞ്ഞു.
ഭാര്യ: മുക്കോലക്കൽ സക്കീന.
വിലാസം: ലത്തീഫ് കല്ലറയിൽ
‘സിതാര’
കസ്റ്റംസ് റോഡ്
വടകര, കോഴിക്കോട്
FB: Abdul latheef Kallarayil