പി. ശ്രീരാമകൃഷ്‌ണൻ
പെരിന്തൽമണ്ണയിൽ ജനനം. അച്ഛൻ: വള്ളുവനാട്ടിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പുറയത്ത് ഗോപി. അമ്മ: സീതാലക്ഷ്‌മി. പെരിന്തൽമണ്ണ, പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഒറ്റപ്പാലം എൻ.എ സ്.എസ് കോളേജിൽ നിന്ന് ബിരുദവും അധ്യാപന ബിരുദവും നേടി. വളരെ ചെറുപ്പത്തിൽതന്നെ എസ്.എഫ്.ഐ പ്രവർത്തകനായി. എസ്.എഫ്.ഐ സ്‌കൂൾ യൂണിറ്റ് സെക്രട്ടറി, എസ്.എഫ്.ഐയുടെ പാലക്കാട് ജില്ലാ പ്രസിഡൻ്റ്, കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാൻ, കോഴിക്കോട് സർവകലാശാല സിണ്ടിക്കേറ്റംഗം, ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി, ഡി.വൈ.എ ഫ്.ഐ പ്രസിദ്ധീകരണമായ ‘യുവധാര’യുടെ മാനേജിംഗ് എഡിറ്റർ, ഡി.വൈ.എ ഫ്.ഐ സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്റ്, സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. അല്പകാലം മേലാറ്റൂർ ആർ.എം. ഹൈസ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചു. പ്രസംഗം, പ്രബന്ധം എന്നിവയ്ക്ക് സർവ്വകലാശാല/അന്തർസർവ്വകലാശാല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ: ദിവ്യ (വെട്ടത്തൂർ എ.യു.പി സ്‌കൂൾ അധ്യാപിക)
മക്കൾ: നിരഞ്ജന, പ്രിയരഞ്ജൻ (വിദ്യാർത്ഥികൾ)
വിലാസം:നിരഞ്ജനം പട്ടാമ്പി റോഡ് പെരിന്തൽമണ്ണ മലപ്പുറം
ഫോൺ: 9447799329