പൂവച്ചൽ ഖാദർ

തിരുവനന്തപുരം ജില്ലയിൽ പൂവച്ചൽ എന്ന ഗ്രാമത്തിൽ ജനനം.

മാതാവ്: റാബിയത്തുൽ അദബിയ ബീവി.

പിതാവ്: അബൂബക്കർ പിള്ള.

വിദ്യാഭ്യാസകാലത്തുതന്നെ കവിതകൾ എഴുതുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1972-ൽ കവിത എന്ന ചിത്രത്തിൽ കവിതളെഴുതികൊണ്ട് ചലച്ചിത്രവേദിയിലെത്തി. തുടർന്ന് നാനൂറോളം ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലൂടെ കളിവീണ എന്ന കവിതാസമാഹാരം പ്രസിദ്ധീകതമായി. ജലസേചനവകുപ്പിൽ എൻജനീയറായി സേവനമനുഷ്ടിച്ചു.

ഭാര്യ: അമീന.

മക്കൾ: തുഷാര, പ്രസൂന.

Shop Now

0