Description
സുരേഷ് എ.സി. എഴുതുന്നത് കഥയുള്ള കഥകളാണ്. സുരേഷ് ജീവിതത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. തന്റെ ജീവിതത്തെ മാത്രമല്ല; ചുറ്റുപാടുള്ള ജീവിതങ്ങളെ. ദീർഘമായ അനുഭവങ്ങളുടെ ലോകം കൈവശമുള്ള ആളാണ് സുരേഷ്. അത് നല്ല രീതിയിൽ പറയാനും സുരേഷിനറിയാം. നല്ല കഥപറച്ചിൽ വളച്ചുകെട്ടില്ലാത്ത ആഖ്യാനമാണ്. . ഒരുതരം ആഖ്യാനതന്ത്രങ്ങളെയും കൂട്ടുപിടിക്കാതെ, ജീവിതം നേർക്കുനേരെ പറയുകയാണ്. വൈലോപ്പിള്ളി ഒരിക്കൽ എഴുതിയതുപോലെ, ജീവിതത്തിൻ്റെ കടൽതന്നെയാണ് സുരേഷിന് കഥയെഴുതാനുള്ള മഷിപ്പാത്രം. ആ ജീവിതക്കടലിൻ്റെ കരിമഷിയിൽ മുക്കി സുരേഷ് അത്യന്തം പാരായണക്ഷമമായിട്ടാണ് ഈ കഥകളൊക്കെ എഴുതിയിരിക്കുന്നത്. ഈ കഥ വായിക്കുന്ന ഏതൊരാളും അറിയാതെ കഥയിലായിപ്പോവും. തീർച്ചയായും നല്ല കയ്യടക്കമുള്ള കഥാകാരനാണ് സുരേഷ് എ.സി. എന്ന് നിസ്സംശയം പറയാം. കഥവായിച്ചു പരിചയമുള്ള ഏതൊരാൾക്കും സുരേഷിൻ്റെ കഥാസമാഹാരം ഇഷ്ടമാകും.
-ആലങ്കോട് ലീലാകൃഷ്‌ണൻ




Reviews
There are no reviews yet.