Description
ഈ പുസ്തകത്തിലെ മികച്ച കഥയായ ‘ആനക്കാരി ആമിന’ മലയാളത്തിൽ ഉണ്ടായ മികച്ച കഥയാണ്. അത്യന്തം അപരിചിതമായ പ്രമേയമാണ് ഈ കഥയിലേത്. കൃതഹസ്തനായ കഥാകാരനെ ഈ കഥയിൽ കണ്ടെത്താം. അനാദൃശ്യമായ ആഖ്യാനം വിസ്മയകരമാണ്. ഭാവിയിൽ മലയാള കഥയെ മുന്നോട്ടുകൊണ്ടുപോകേണ്ട മികച്ച എഴുത്തുകാരനെ കണ്ടെത്തിയ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു.
– പി സുരേന്ദ്രൻ
ചിലയ്ക്കാത്ത പല്ലി എന്ന കഥാസമാഹാരത്തിലൂടെ തന്റെ സാന്നിധ്യം കഥാലോകത്ത് അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അക്ബർ ആലിക്കര. നിശബ്ദതയിൽ നിന്നും വായിച്ചെടുക്കുന്ന മുഹൂർത്തങ്ങൾക്ക് ഭാഷാന്തരീകരണം നടത്തുകയാണ് എല്ലാ കഥകളിലും അക്ബർ ചെയ്യുന്നത്. മൗനത്തിൽ നിന്നുള്ള ഈ ഭാഷാന്തരീകരണത്തിന് സ്വീകരിക്കുന്നത് ലളിതമായ ആഖ്യാനമാണ്.
ജീവിതത്തിന്റെ സംഘർഷങ്ങളിലും സങ്കീർണ്ണതകളിലും നിന്ന് നിരീക്ഷിച്ചെടുക്കുന്ന മുഹൂർത്തങ്ങളെ കഥാരൂപത്തിൽ സുന്ദരമായി അവതരിപ്പിക്കുന്ന സർഗ്ഗാത്മകത അക്ബറിന് സ്വന്തമായുണ്ട്.
-ഡോ. പി എസ് ശ്രീകല




Reviews
There are no reviews yet.