Description
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവ. കോളേജ് ഓർമ്മകളും അനുഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണിത്. കലാലയ തിരുമുറ്റത്തും പഠനമുറിയിലും ഭക്ഷണശാലയിലും ലാബിലും കളിസ്ഥലത്തിലും സുഹൃത്തുക്കളോടൊപ്പം പാറിനടന്ന്, സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ച്, സമരത്തിൻ്റെയും യൂണിയൻ തെരഞ്ഞെടുപ്പിന്റെയും തീച്ചൂളയിൽ മുദ്രാവാക്യ അകമ്പടികളോടെ ഇളകിമറിഞ്ഞും പടിയിറങ്ങിയ ഓർമ്മകളുടെ തീരം. പലരും പല മേഖലയിൽ എത്തിപ്പെട്ടപ്പോഴും ഒപ്പം നടന്ന പലരും ജീവിതവ ഴിയിൽ മറഞ്ഞുപോയപ്പോഴും നമ്മുടെ കുറെ ഓർമ്മകൾ ബാക്കിയാകുന്നു. ആ ഓർമ്മകളുടെ വരമൊഴിയാണ് ഹരിതം ബുക്സിൻ്റെ ‘അക്കാഫ് എന്റെ കലാലയം‘ സീരീസിലെ ഈ പുസ്തകം. വിടപറഞ്ഞവരുടെ ദുഃഖാർദ്രമായ ഓർമ്മകളും തിരിച്ചുവരാത്ത യൗവ്വന തീക്ഷ്ണചാപല്യങ്ങളും അംഗീകാരങ്ങൾ നേടിയെടുത്ത കഴിവുകളും, എല്ലാം ഇവിടെ സാഹിത്യത്തിൻ്റെ അകമ്പടിയോടെയും അല്ലാതെയും പെറുക്കി വെച്ചിരിക്കുന്നു. പ്രണയിനിയെ നോവാതെ നുള്ളിയപോലെ. ഇത് കെ. കെ. ടി. എം മക്കളുടെ ഗുൽമോഹർ പൂത്തകാലത്തെ സുഗന്ധം പരത്തിയ ഓർമ്മകൾ.




Reviews
There are no reviews yet.