Description
ദുഃഖിതരുടെ ലോകമാണിത്. ഭാഷയില്ലാത്തവർ, തിരിച്ചറിയപ്പെടാൻ അടയാളം പോലുമില്ലാതെ ബഹിഷ്കൃതരും തിരസ്‌കൃതരും നിരാശ്രയരും തള്ളിമാറ്റപ്പെട്ടവരുമായ അനേകം മനുഷ്യർ ഈ ഭൂമുഖത്തുണ്ട്. പക്ഷേ സന്തോഷവാന്മാരായിരിക്കുക എന്ന ഒരു സർഗ്ഗബുദ്ധി അവനിൽ പ്രകാശിക്കുന്നു എന്നുള്ളതാണ് കവിയുടെ നിലപാട്. ആ സർഗ്ഗ പ്രവർത്തനമാണ് സുജനപാലിൻ്റെ കവിത, പൊലീസ് വകുപ്പിൽ പോലീസ് വകുപ്പിൽ അസ്സി: സബ്ബ് ഇൻസ്പെക്ടറായ ഈ കവിയുടെ മനസ്സിൽ നമ്മൾ ആലങ്കാരികമായി പറയുന്നതുപോലെ കാക്കിക്കു ള്ളിലെ കവിഹൃദയം ആത്മാർത്ഥമായി പാരമ്പര്യ ഭാവുകത്വത്തേയും നവീന ഭാവുകത്വത്തേയും അർത്ഥപൂർണ്ണമായ രീതിയിൽ സമന്വയിപ്പിച്ചിരി ക്കുന്നു എന്നതാണ് ഇ വി സുജനപാൽ എന്ന കവിയെ മലയാളകവിതയുടെ പുതിയ വഴിയിൽ നിലനിൽക്കും എന്ന് ഉറപ്പിച്ചു പറയാം എന്നെനിക്ക് ധൈര്യം തരുന്നത്.
-ആലങ്കോട് ലീലാകൃഷ്ണൻ,
അവതാരികയിൽ




Reviews
There are no reviews yet.