Description
കഥകളുടെ ആശയത്തെ, കഥ ആവശ്യപ്പെടുന്ന ഭാഷാ പരിസരത്ത് നിന്നുകൊണ്ട് തന്നെ നിർമ്മിച്ചെടുക്കാനുള്ള സർഗവൈഭവം ഈ കൃതിയിലുടനീളം അനസ് അനുവർത്തിച്ചിട്ടുണ്ട്. അനുയോജ്യമായ ഭാഷയെ ആശയവുമായി സംയോജിപ്പിക്കാൻ കഥാകാരന് കഴിയുന്നു.
പ്രവാസത്തിന്റെ നോവും പെൺദൈന്യതയുടെ മുഖവും മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽവരമ്പ് പോലെയുള്ള ഒരവസ്‌ഥയുടെ ആവിഷ്കാരവും വഞ്ചനയുടെയും കരുതലിന്റെയും തലങ്ങളും ഒറ്റപ്പെടലിന്റെ വ്യഥയിൽ നിന്ന് മരണത്തിൻ്റെ തീരമണയുന്നവരുടെ സങ്കടങ്ങളും ഒക്കെ ചേർത്തുവെച്ചിട്ടുണ്ട്, ഈ കൃതിയിൽ.
വിണ്ടുകീറിയ മനുഷ്യാവസ്‌ഥയുടെ കയ്പുനീര് കുടിച്ച് മാത്രമേ ഇതിലെ ഓരോ കഥകളും വായനക്കാർക്ക് വായിച്ചുതീർക്കാൻ സാധിക്കൂ.
-വെള്ളിയോടൻ




Reviews
There are no reviews yet.