Description
ശാരദസന്ധ്യയിൽ തീരം തേടുന്ന പ്രണയശംഖിനി,
മരം പെയ്താറ്റിയ മഹാ സമുദ്രങ്ങൾ,
പകൽ പൊള്ളിച്ചുവറ്റിച്ച പുഴയുടെ പഴമണം,
ഒറ്റനേരങ്ങളിൽ പൊയ്തുതീരുവാനൊരിടച്ചില്ല,
കാട്ടുകനകാംബരത്തിൻ്റെ മണമുള്ള മഴത്തുള്ളിപ്പതക്കങ്ങൾ,
വസന്തം വാങ്ങിയ ഋതുക്കളിൽ പൂവിട്ട പ്രണയങ്ങൾ,
ഹേമന്തത്തിലെ ആൺചുണ്ടുകൾ ഊറ്റിയെടുത്ത തേൻകുങ്കുമം,
കനവുകുതിർന്ന് കാഴ്ച മങ്ങിയ കൺമണികൾ,
ഇങ്ങനെ ഇങ്ങനെ അക്ഷരപ്പുരയിൽ ശില്പിതമായൊരു
കാവ്യത്തോണി ഓളപ്പരപ്പുകളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.




Reviews
There are no reviews yet.