Description
ജനാധിപത്യത്തിന്റെ അപചയങ്ങളും പരാജയങ്ങളും എന്നും ആനന്ദിൻ്റെ ചിന്തകളെ ആകുലപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇത്തരം ചിന്തകൾ പൊതുസമൂഹത്തിൽ ഒരു വിഭാഗത്തെ എന്നും അലോസരപ്പെടുത്താറുമുണ്ട്.
സമൂഹത്തിൻ്റെ പൊതുതാൽപ്പര്യങ്ങൾ ഹനിക്കുന്ന ഇത്തരക്കാർ ഗ്രന്ഥകർത്താവിനെ പ്രതിക്കൂട്ടിലാക്കുന്നു.
ഒരുപക്ഷെ ഇത്തരത്തിലുള്ള ‘പ്രതിക്കൂട്ടുവാസമാണ്’ ആനന്ദിനെ മറ്റു എഴുത്തുകാരിൽ നിന്ന് വ്യതിരിക്തനാക്കുന്നത്. ആ ചിന്തകളെ സമൂഹം മുന്നോട്ടുള്ള പാതയായി ഗണിക്കുന്നത്.
‘ഓർക്കുക കാവലിരിക്കുകയാണ്’ എന്ന് ആനന്ദ് പറയുമ്പോൾ അതൊരു മുന്നറിയിപ്പുകൂടിയായി മാറുന്നു.




Reviews
There are no reviews yet.