Description
പി.കെ.വിയുടെ മധുരമായ മനുഷ്യപ്പറ്റ് അദ്ദേഹത്തിന് ഇന്ത്യയിൽ ഉടനീളം പൊതുവേയും കേരളക്കരയിൽ പ്രത്യേകിച്ചും ധാരാളം സുഹൃത്തുക്കളെ നേടിക്കൊടുത്തിട്ടുണ്ട്. യാത്രയ്ക്കിടയിൽ ഹോട്ടലുകളിലും റസ്റ്റ്ഹൗസുകളിലും താമസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അദ്ദേഹത്തിൻ്റെ പതിവല്ല. പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന് താമസസൗകര്യവും ഭക്ഷണവും നൽകാൻ ബന്ധുക്കളോ സുഹൃത്തുക്കളോ സഖാക്കളോ ഉണ്ടാകും.
• അവതാരികയിൽ: പി. ഗോവിന്ദപിള്ള
ഒരിക്കൽ ലോക്സഭ സമ്മേളിച്ചുകൊണ്ടിരിക്കെ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഇങ്ങനെ പറഞ്ഞു: “മിസ്റ്റർ പി.കെ.വി, നിങ്ങളൊരു കമ്യൂണിസ്റ്റല്ലായിരുന്നെങ്കിൽ നിങ്ങളുടെ പേര് ലോക്സഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കുമായിരുന്നു.” ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിരാളികൾപോലും സ്നേഹബ ഹുമാനത്തോടെ ആദരിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരൻ്റെ ഓർമ്മ ക്കുറിപ്പുകൾ.




Reviews
There are no reviews yet.