Description
സിവിക്ക് ചന്ദ്രന് തന്റേതായ അഭിപ്രായമുണ്ട്.
ആ അഭിപ്രായം ശക്തമായും ഭദ്രമായും അവതരിപ്പിക്കുകയും ചെയ്യും. പക്ഷെ, സിവിക്കിന്റെ കൃതിയെ വ്യത്യസ്‌തമാക്കുന്നത് അതൊന്നുമല്ല. തൻ്റെ നിലപാടു മാത്രമാണ് ശരിയെന്ന ‘മൗലികവാദം’ അദ്ദേഹം ഉന്നയിക്കുന്നില്ല. ഏതു വിഷയത്തെക്കുറിച്ചും എത്രയും വീറോടെ വാദിക്കുമ്പോഴും അദ്ദേഹം എതിർ വാദത്തിന് ഇടം നൽകുന്നു. നമ്മുടെ ബുദ്ധി ജീവികളിൽ സാധാരണ കണ്ടുവരാത്ത ഒരു സ്വഭാവ വിശേഷമാണിത്. തൻ്റെ നിലപാടുകളെ അടച്ചു പൂട്ടി ഭദ്രമാക്കാനല്ല കൂടുതൽ സംവാദത്തിനായി തുറന്നുവിടാനാണ് ലേഖനങ്ങളിൽ സിവിക്ക് ശ്രമിക്കുന്നത്. -ഇന്ത്യാടുഡേ.
ആൻ്റിനയിൽ കാറ്റ് പിടിക്കുമ്പോൾ, കരിങ്കണ്ണാ നോക്കണ്ട തുടങ്ങിയ ആക്റ്റീവിസ്റ്റ് രചനകൾക്ക് ശേഷം സിവിക്ക് വീണ്ടും.




Reviews
There are no reviews yet.