Description
ആർഷഭാരത സംസ്ക്‌കാരം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലമാണിത്. ലോകത്തുതന്നെ ഏറ്റവും പഴക്കംചെന്ന ഭാരത സംസ്‌കാരത്തെ കൂടുതലറിയാനുള്ള അവസരം ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് പുരാണകഥകളുമായി ഞങ്ങൾ വായനക്കാരുടെ മുന്നിലെത്തുന്നത്. മലയാളസാഹിത്യത്തിൽ കൃതഹസ്‌തയായ സുമംഗലയുടെ ഏഴു പുസ് തകങ്ങളാണ് ഈ പരമ്പരയിൽ ഞങ്ങൾ പുറത്തിറക്കുന്നത്. ആർഷഭാരത സ്ത്രീകൾ, ഈശ്വരന്മാരുടെ പ്രണയിനികൾ, അപ്‌സര സ്ത്രീകൾ, ഈശ്വരാവതാരങ്ങളുടെ അമ്മമാർ, കുരുവംശത്തിലെ ഭാഗ്യഹീനകളായ വനിതകൾ, പതിവ്രതകളായ മുനിപത്നിമാർ, പതിവ്രതകളായ രാജ്ഞിമാർ. പുരാണവായന ആരംഭിക്കുന്നവരേക്കാൾ ഈ പുസ്‌തകങ്ങൾ ഗുണം ചെയ്യുക പുരാണത്തെക്കുറിച്ച് അറിവുള്ളവർക്കാണ് എന്ന് രേഖപ്പെടുത്തുന്നതിൽ ആഹ്ലാദമുണ്ട്.




Reviews
There are no reviews yet.