Description
തന്റെ ജന്മനാടിൻ്റെ ചുറ്റുപാടുകളെ സസൂക്ഷ്മം വീക്ഷിക്കുന്ന പ്രവാസി എഴുത്തുകാരികൂടിയായ ബിജിലി അനീഷിൻ്റെ സത്യസന്ധമായ പ്രതികരണങ്ങളാണ് ഈ പുസ്തകം. താൻ തൻ്റെ പോറ്റമ്മനാടിന്റെ സമകാലിക സൗഭാഗ്യങ്ങൾ അനുഭവിക്കുമ്പോഴും പിറന്ന നാടിനെയും പരിചിത ഇടങ്ങളുടെ ഭാവിയെയും കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ആകുലതകളും കൂടിയാണ് പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ എന്ന ലേഖന സമാഹാരത്തിലെ ഈ അക്ഷരങ്ങളിലൂടെ ഗ്രന്ഥകാരിയെ നയിക്കുന്നത്. മനുഷ്യത്വവും സഹാനുഭൂതിയും പ്രത്യാശയുമാണ് ഈ പ്രതികരണങ്ങളിലുടനീളം ദർശിക്കുവാനാകുന്നത്.
മെച്ചപ്പെട്ട ഒരു സമൂഹത്തെ ആഗ്രഹിക്കുന്ന മുഴുവനാളുകൾക്കും ഗ്രന്ഥകാരിയുടെ ഈ ചിന്തകൾക്കൊപ്പം മുന്നോട്ടു നടക്കുവാനാകുമെന്നുള്ളത് സുനിശ്ചിതം.
-വി. ടി. ബൽറാം
(കെ.പി.സി.സി വൈസ് പ്രസിഡന്റ്)




Reviews
There are no reviews yet.