Description
കഴിഞ്ഞ ഒരു ദിവസം വീക്ഷണത്തിൽ നിന്നും രാജിവെക്കുകയാണെന്ന് സുധീശൻ പറഞ്ഞു. പ്രയാസങ്ങൾ ഉണ്ടെങ്കിലും കുറച്ചുകൂടി പോകട്ടെ എന്ന് ഞാൻ ഉപദേശിച്ചതാണ്. പക്ഷേ എന്തുകൊണ്ടോ അദ്ദേഹം രാജിവച്ചു. കൂടുതൽ എഴുതാൻ വേണ്ടിയാണ് രാജി എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴും ഞങ്ങളുടെ ബന്ധം ഊഷ്‌മളമായി തുടരുന്നു.
-എ കെ ആന്റണി
കവി അയ്യപ്പനെ കുറിച്ചുള്ള ‘ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ’ എന്ന സുധീശൻ്റെ നോവൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഞാൻ ആണ് സ്വീകരിച്ചത്. കവിയെ ശരിക്കും ഉൾക്കൊണ്ടുകൊണ്ട് എഴുതിയ നോവലാണ് ഇത് എന്ന കാര്യത്തിൽ തർക്കമില്ല.
-എം എ ബേബി
വ്യത്യസ്ത മേഖലകളിലുള്ള അറുപതോളം പേരുടെ അനുഭവങ്ങൾ സമാഹരിച്ച പുസ്തകം




Reviews
There are no reviews yet.