Description
മനുഷ്യവികാരങ്ങളിൽവെച്ച് ശക്തവും ഉദാത്തവും ശാശ്വതവുമായത് പ്രണയമാണ്. കലാപകലുഷിതമായ ഇന്നത്തെ ലോകത്തിൽ ഏറ്റവും പ്രസക്തി വേണ്ടതും പ്രണയത്തിനു തന്നെ. പ്രണയരാഹിത്യം ഇരുട്ടാണ്; മരണമാണ്. നല്ലൊരു കലാകാരൻ ഈ സത്യം മനസ്സിലാക്കിയേ പ്രവർത്തിക്കു പ്രണയത്തിൻ്റെ നനുത്ത നൂലിലൂടെ അയാൾ തൻ്റെ രചനകൾക്ക് രൂപംനൽകും. ദൃശ്യവും അദൃശ്യവുമായ പ്രണയസാന്നിധ്യം കൊണ്ട് കൃതി സമ്പന്നമായാൽ കലാകാരൻ ജയിച്ചു; കല ജയിച്ചു. ആധുനിക കഥാകൃത്തുക്കളിൽ മുമ്പനായ സേതു അങ്ങനെ ജയിച്ചുനിൽക്കുന്ന ഒരാളാണ്.”
-പ്രൊഫ പി. ആർ. ലളിതമ്മ
സാംസ്കാരികവികാരം സേതുപ്പതിപ്പ്




Reviews
There are no reviews yet.