Description
ഗ്രഹണം ബാധിച്ച സൂര്യചന്ദ്രന്മാരെപ്പോലെയായിരുന്നു ബെന്യാമിൻ. ഇല്ലെങ്കിൽ പന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് വന്ന അതീവസുന്ദരമായ ബെന്യാമിൻ്റെ കൃതികൾക്ക് എന്തുകൊണ്ട് പുതിയ പ്രിൻ്റുകളുണ്ടായില്ല? അതിശക്തമായ കഥകൾ എഴുതിയ ഈ കഥാകൃത്തിനെലോകമറിയാൻ എന്തുകൊണ്ട് ഒരു ആടുജീവിതം വേണ്ടിവന്നു? ഇതിനുത്തരം നമ്മുടെ നിരൂപകവൃന്ദങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ പ്രസാധകരും പത്രാധിപന്മാരും ആത്മപരിശോധനക്ക് വിധേയമാവേണ്ടേ? ഇല്ലെങ്കിൽ… ബെന്യാമിന് സംഭവിച്ച ഗ്രഹണം നാളെ മലയാളഭാഷയെക്കൂടി കാത്തിരിക്കുന്നു എന്ന് ഓർക്കുക.




Reviews
There are no reviews yet.