ആർ.എം. ബാലന്റ്റിൻ
റോബർട്ട് മൈക്കേൽ ബാലൻ്റീൻ 1825 ഏപ്രിലിലാണ് ജനിച്ചത്. എഡിൻ ബറോവിൽ പഠനം തുടരാൻ സാമ്പത്തിക പ്രയാസം തടസ്സമായി. കനഡയിൽ പതിനാറാം വയസ്സിൽ ജോലി തേടിപ്പോയി. വീടിനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിനെ തളർത്തി. ഇതിൽനിന്നുള്ള മോചനത്തിനായി അമ്മയ്ക്ക് കത്തുകൾ എഴുതിക്കൊണ്ടിരുന്നു. ഈ കത്തെഴുത്ത് പിൽക്കാലത്ത് സാഹിത്യരചനയുടെ പാഠങ്ങളായി.
1847 ൽ സ്കോട്ട്ലാൻ്റിലേക്ക് തിരിച്ചുവന്നു. ബ്രിട്ടീഷ് റെയിൽവേ കമ്പനിയിൽ ജോലി നേടി. പിന്നീട് അച്ചടിശാലയുടെ ഉടമസ്ഥതയിൽ പങ്കാളിയായി. 1856 മുതൽ സ്വതന്ത്രമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യാൻ തുടങ്ങി. 1866 ൽ ജനി ഡിക്‌സൺ ഗ്രാൻറിനെ വിവാഹം ചെയ്തു. നാലു പുത്രന്മാരും രണ്ട് പുത്രികളും ഉണ്ട്. 1894 ഫിബ്രവരി 8 ന് ഇറ്റലിയിലെ റോമിൽ അന്തരിച്ചു.
ആർ.എം. ബാലൻ്റിൻ എൺപതു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പവിഴദ്വീപാണ് ഏറ്റവും പ്രശസ്‌തം. ഗ്രന്ഥരചനയ്ക്ക് അനുഭവങ്ങൾ സ്വാംശീകരിക്കാൻ നിരന്തരം യാത്ര ചെയ്യുക പതിവായിരുന്നു.
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00