റസീന ഹൈദർ
നസീമയുടെയും ഹൈദറിൻ്റെയും ആദ്യ മകളായി തൃശൂർ ജില്ലയിൽ ജനനം. ഭർത്താവ് ഷിബുവിനും മകൻ ഇജാസിനും മാതാവിനുമൊപ്പം ഷാർജയിൽ താമസം.
കഴിഞ്ഞ എട്ടുവർഷമായി യു.എ.ഇയിലെ ആസ്റ്റർ ഗ്രൂപ്പിനൊപ്പമാണ് ജോലി. ഇപ്പോൾ ഷാർജയിലെ ആസ്റ്റർ ഹോസ്‌പിറ്റലിൽ അസിസ്റ്റൻ്റ് മാനേജർ ആയി ജോലി ചെയ്തുവരുന്നു.
BA,MA, BED, IATA, MBA കരസ്ഥമാക്കിയിട്ടുണ്ട്. ഓൺലൈൻ എഴുത്തുകളാണ് ഏറെയും ചിലതെല്ലാം പ്രമുഖ മാധ്യമങ്ങളിൽ അച്ചടിച്ചുവരികയും അനുഭവകഥകൾക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തു. മാതൃഭൂമി ചാനലിൽ വന്ന ഇൻ്റർവ്യൂ ഏറെ ചർച്ച ചെയ്യപ്പെട്ടതോടെയാണ് പുസ്‌തകത്തെ കുറിച്ച് ചിന്തിക്കുന്നത്. അനുഭവങ്ങളെ അക്ഷരങ്ങളായി പകർത്തു ന്നതിനാൽ പ്രവാസികൾക്കിടയിൽ ഏറെ വായനക്കാരുമുണ്ട്. ‘പല്ലില്ലാത്ത ചിരികൾ’ ആദ്യ ചെറുകഥാ സമാഹാരമാണ്.
2022-ലെ ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റിവ ലിനാണ് പുസ്‌തകം പ്രകാശനം നടന്നത്. DUBAI കെ.എം.സി.സിയുടെ സാഹിത്യ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അൽ ആജി ഈൻ എന്ന കഥയ്ക്ക് ഈ വർഷ ത്തെ പാം അക്ഷര തൂലിക പുരസ്‌കാരം ലഭിച്ചു.
തൻ്റെ രണ്ടാമത്തെ പുസ്‌തകമായ ‘ഖാൻ യൂനിസിലെ ചെമ്പോത്ത്‘ 2024-ലെ ഷാർജ്ജ ബുക്ക് ഫെയറിൽ പ്രകാശിതമാകും.