റസ്‌ല അംനാദ്
കൊല്ലം ജില്ലയിലെ ഉമയനല്ലൂർ സ്വദേശികളായ മുഹമ്മദ് റഷീദിന്റെയും ജുബൈരിയായുടെയും മകളായി ജനനം.
എം.ഇ.എസ്, വിമലഹൃദയ, എ.കെ.എം. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസവും കൊല്ലം ശ്രീനാരായണ കോളേജിൽ ബി.കോം, ടി.കെ.എം. ആർട്സ് കോളേ ജിൽ എം.കോം, ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ, കേരള യൂണിവേഴ്‌സിറ്റിയിൽനിന്നും ബി.എഡും കരസ്ഥമാക്കി. എട്ടുവർഷത്തോളം കൊല്ലം കടയ്ക്കൽ എസ്.എച്ച്.എം. കോളേജിൽ അധ്യാപികയായും അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻ്റിലും പ്രവർത്തിച്ചു. തുടർന്ന് 2016 മുതൽ ദുബായിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. അതോടൊപ്പം അബ്ദുൽ റഹിം ആർക്കിടെക്‌ചറൽ കൺസൽറ്റൻ്റ്സിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നു. യാത്രകൾ, സംഗീതം എന്നിവയോട് താത്പര്യം.
ഭർത്താവ് : അംനാദ്
മകൾ: ഹൈഫ
വിലാസം: കോട്ടേക്കൽ ഹൗസ്, ഉമയനല്ലൂർ,
കൊല്ലം പി.ഒ.